
ദില്ലി: ഗൂഗിളിന്റെ ഇ മെയിൽ സേവനം ജി മെയിൽ മണിക്കൂറുകൾ പ്രവർത്തന രഹിതമായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ തടസ്സമുണ്ടായി. പ്രശ്നം ഭാഗികമായി പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു. പൂർണമായി ഉടൻ പരിഹരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഏകദേശം രണ്ട് മണിക്കൂറോളമാണ് ജിമെയിൽ പൂർണമായി പ്രവർത്തനരഹിതമാണ്. ചില ഉപയോക്താക്കൾക്ക് ഇമെയിൽ സേവനം തിരിച്ചെത്തിയെന്നും എന്നാൽ പൂർണമായി തിരിച്ചെത്തിയിട്ടില്ലെന്നും Downdetector.com റിപ്പോർട്ട് ചെയ്തു. ജിമെയിൽ പ്രശ്നം നേരിടുന്നുണ്ടെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. സമ്മതിക്കുന്നു. എഞ്ചിനീയറിംഗ് ടീം പ്രശ്നത്തിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമമാണ്. ഉടൻ പരിഹരിക്കുമെന്നും ഗൂഗിൾ പറഞ്ഞു. ജി മെയിൽ നിലച്ചതിനെ തുടർന്ന് പരാതിയുമായി ഉപയോക്താക്കൾ രംഗത്തെത്തി. ജി മെയിൽ ആപ്പും പ്രവർത്തന രഹിതമായി.
ഫോണെടുക്കുക, സ്കാന്‍ ചെയ്യുക, സിംപിള്‍; യുപിഐ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ട്
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം