
ഗ്രാനഡ: സ്വർണം ഭൂമിയുടെ അഗാധതലങ്ങളിൽനിന്നാണ് ഉപരിതലത്തിലെത്തിയതെന്നു ശാസ്ത്രജ്ഞർ. സ്പെയിനിലെ ഗ്രാനഡ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നേതൃത്വം കൊടുത്ത പഠനസംഘമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭൂമിയുടെ മൂന്ന് ഉള്ളറകളിൽ ഒന്നായ മാന്റിലിലാണ് സ്വർണം രൂപപ്പെടുന്നതെന്നും ഇവിടെനിന്ന് ഭൂമിയുടെ അകംപാളികളിലുണ്ടായ സ്ഥാനചലനത്തെത്തുടർന്ന് ഉപരിതലത്തിലെത്തിയതാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിൽ ആദ്യമായി സ്വർണശേഖരം കണ്ടെത്തിയ അർജന്റീനയിലെ സ്വർണഖനന പ്രദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പഠനം നടത്തിയശേഷമാണ് ശാസ്ത്രജ്ഞർ റിപ്പോർട്ട് സമർപ്പിച്ചത്.
ഭൂമിയുടെ മാന്റിൽ ഭാഗത്തേക്കു കുഴിച്ചു ചെല്ലാൻ മനുഷ്യന് ഇന്നുവരെ സാധിച്ചിട്ടില്ല. ഇതിനു സാധിച്ചാൽ മാത്രമേ സ്വർണത്തിന്റെ ഉദ്ഭവത്തിനു പിന്നിലെ രഹസ്യങ്ങൾ മറനീക്കുകയുള്ളൂവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam