
ഉത്തരവാദിത്വമുള്ള രാജ്യം എന്ന നിലയില്‍ മാപ്പിംഗിന് കൃത്യമായ റെസ്പോന്‍സബിലിറ്റി ഇന്ത്യയ്ക്കുണ്ടെന്നാണ് ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ഇക്കണോമിക് ടൈംസ് പത്രത്തോട് പറഞ്ഞു. ടെക്നോളജി ബിസിനസുകളെ ഞങ്ങള്‍ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാല്‍ ദേശീയ സുരക്ഷ പ്രധാനമാണ് മന്ത്രി പറയുന്നു.
അതേ സമയം വ്യക്തിപരമായി സാറ്റലെറ്റ് മാപ്പിംഗ് നടത്തുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാണമെന്നും. 100 കോടിവരെ ചിലപ്പോള്‍ പിഴ ശിക്ഷ ലഭിക്കണമെന്നുമാണ് മാപ്പിംഗിന് വേണ്ടി ക്യാംപെയിന്‍ നടത്തുന്ന ബിജെപി എംപി തരുണ്‍ വിജയ് പറയുന്നത്. ഇന്ത്യക്കാര്‍ മാപ്പിംഗിന് ബുവന്‍ ഉപയോഗിക്കണം എന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ ഈ കാര്യത്തില്‍ ഗൂഗിള്‍ അടക്കമുള്ള മാപ്പ് ആപ്ലികേഷന്‍ കമ്പനികളോട് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നു. ഇതില്‍ തണുത്ത മറുപടിയാണ് സര്‍ക്കാറിന് കിട്ടിയത്. ഇത് സര്‍ക്കാറിനെ ലൈസന്‍സ് സംവിധാനം നടപ്പിലാക്കുവാനുള്ള നീക്കം ശക്തമാക്കാന്‍ കാരണമായി എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്‍റെ പുതിയ നയം നവിഗേഷന്‍ രംഗത്തെ സ്റ്റാര്‍ട്ട് അപ്പുകളെ ബാധിക്കുന്നതും, ഒപ്പം ലൈസന്‍ രാജിന്‍റെ തിരിച്ചുവരവാണ് എന്ന് ബാധിക്കുന്നവരുമുണ്ട് ടെക് ലോകത്ത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam