
ദില്ലി: അന്യഗ്രഹ പേടകങ്ങള്‍ അഥവ യുഎഫ്ഒകള്‍ സംബന്ധിച്ച് എന്നും തിയറികള്‍ വരാറുണ്ട്. ഇത്തരം പേടകങ്ങളെ നിരീക്ഷിക്കാന്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച നിരീക്ഷകരുമുണ്ട്. കൃത്യമായി ഇതുവരെ തെളിയിക്കപ്പെട്ടില്ലെങ്കിലും പലകാലത്തും യുഎഫ്ഒ സാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ ഇങ്ങനെയുള്ളവര്‍ പുറത്തുവിടാറുണ്ട്.
ഇപ്പോള്‍ ഇതാ ആന്‍റാര്‍ട്ടിക്കയില്‍ നിന്നാണ് അന്യഗ്രഹ പേടകത്തിന്‍റെ വാര്‍ത്ത എത്തുന്നത്. യുഎഫ്ഒ ഹണ്ടേര്‍സ് ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വച്ചാണ് അന്‍റാര്‍ട്ടിക്കയിലെ അന്യഗ്രഹ പേടക സാന്നിധ്യം സമര്‍ദ്ദിക്കുന്നത്.
ഗൂഗിള്‍ എര്‍ത്തിന്‍റെ ഈ ദൃശ്യങ്ങള്‍ സെക്യൂര്‍ടീം 10 എന്ന യുഎഫ്ഒ ഹണ്ടര്‍ ടീം യൂട്യൂബ് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ഒരു ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു.
ഒരു വിമാനം ക്രാഷ്ലാന്‍റ് ചെയ്ത രീതിയില്‍ അന്‍റാര്‍ട്ടിക്കയിലെ സൗത്ത് ജോര്‍ജ്ജിയ ദ്വീപിലാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് അവകാശവാദം. മൗണ്ട് പാഗേറ്റിന് സമീപമാണ് ഇത്. ഏതാണ്ട് രണ്ട് മൈല്‍ ദൂരത്തില്‍ ക്രാഷ് ലാന്‍റിംഗിന്‍റെ എന്ന് തോന്നിക്കുന്ന പാടുകള്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം