പിക്‌സല്‍ 2, പിക്‌സല്‍ 2 എക്സ് എല്‍ ഇന്ത്യയിലേക്ക്

Published : Oct 24, 2017, 07:15 PM ISTUpdated : Oct 05, 2018, 01:40 AM IST
പിക്‌സല്‍ 2, പിക്‌സല്‍ 2 എക്സ് എല്‍ ഇന്ത്യയിലേക്ക്

Synopsis

ദില്ലി: ഗൂഗിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണുകള്‍ ഒക്ടോബര്‍ 27ന് ഇന്ത്യയിലെത്തും. ഈ മാസം ആദ്യമാണ് പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട് ഫോണുകള്‍ ഗൂഗിള്‍ പുറത്തിറക്കിയത്. ഒക്ടോബര്‍ 26ന് തന്നെ ഫോണുകള്‍ക്കായുള്ള പ്രീബുക്കിങ് ആരംഭിക്കും. സ്‌ക്രീന്‍ വലിപ്പത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ഈ ഫോണുകള്‍ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമാകുന്നത്.

ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 1080 x 1920 പിക്‌സലിന്റെ 5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.0 ഓപറേറ്റിങ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഫ്‌ലാഷോട് കൂടിയ 12.3 മെഗാപിക്‌സല്‍ ക്യാമറ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി കണക്റ്റിവിറ്റി. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍ തുടങ്ങിയതാണ് ഗൂഗിള്‍ പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍.

1440 x 2880 പിക്‌സലിന്റെ 6 ഇഞ്ച് പി-ഓലെഡ് ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം ആന്‍ഡ്രോയിഡ് 8.0 ഒറിയോ ഓപറേറ്റിങ് സിസ്റ്റം ,12.3 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി കണക്റ്റിവിറ്റി. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രൊക്‌സിമിറ്റി, കൊംപസ്, ബാരോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍ എന്നിങ്ങനെയാണ് പിക്‌സല്‍ 2 എക്‌സ്എല്‍ സവിശേഷതകള്‍.

പിക്‌സല്‍ 2വില്‍ കാണുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഗൂഗിളിന്റെ പുതിയ ഗൂഗിള്‍ ലെന്‍സ് സംവിധാനം ഉള്‍പെടുത്തിയ ക്യാമറ സോഫ്റ്റ് വെയറാണ് ഉണ്ടാവുക. മാത്രമല്ല,  ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റിക്കറുകളും ക്യാമറ ആപ്പിലുണ്ടാവും. വില സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ ഒന്നും ഇല്ലെങ്കിലും 50,000ത്തിന് മുകളില്‍ വില ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു