
ദില്ലി: ജിയോയും, ബിഎസ്എന്‍എല്ലും എന്‍ട്രിലെവല്‍ ഫോണുകള്‍ ഇറക്കി വിപണി യുദ്ധം സജീവമാക്കിയപ്പോള്‍ ആ വഴിക്ക് വൊഡാഫോണും. മൈക്രോമാക്‌സുമായി സഹകരിച്ചാണ് പുതിയ ബജറ്റ് സമാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. 'ഭാരത് 2 അള്‍ട്ര' സ്മാര്‍ട്‌ഫോണ്‍ ആണ് പുറത്തിറക്കിയത്. 2899 രൂപയ്ക്കാണ് ഉപയോക്താക്കള്‍ ഈ ഫോണ്‍ വാങ്ങേണ്ടത്. ജിയോഫോണ്‍ മാതൃകയിലാണ് ഫോണിന്റെ വില്‍പന.
വൊഡാഫോണിന്‍റെ പുതിയ ഉപയോക്താക്കളും നിലവിലുള്ള ഉപയോക്താക്കളും എല്ലാ മാസവും കുറഞ്ഞത് 150 രൂപയുടെ റീചാര്‍ജ് ചെയ്തിരിക്കണം. 18 മാസം തുടര്‍ച്ചയായി ഇങ്ങനെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് വൊഡാഫോണ്‍ എം പേസ വാലറ്റിലേക്ക് 900 രൂപ കാഷ്ബാക്ക് ലഭിക്കും. അടുത്ത 18 മാസത്തെ ഉപയോഗത്തിന് ശേഷം 1000 രൂപയും തിരികെ ലഭിക്കും. ഫലത്തില്‍ 999 രൂപയാണ് ഉപയോക്താവിന് ഫോണിന് മേല്‍ ചിലവ് വരിക.
ചിത്രം കടപ്പാട്- ഇന്ത്യന്‍ എക്സ്പ്രസ്
ജിയോഫോണ്‍ വിതരണവും സമാനമായ രീതിയിലാണ്. 1500 രൂപ വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ നല്‍കുന്നത്. ഫോണ്‍ നിശ്ചിത വര്‍ഷങ്ങളുടെ ഉപയോഗത്തിനൊടുവില്‍ തിരികെ നല്‍കുമ്പോള്‍ 1500 രൂപ പൂര്‍ണമായും തിരികെ ലഭിക്കും.
അതായത് ജിയോഫോണിന് മേല്‍ ഉപയോക്താവിന് ഉടമസ്ഥാവകാശം ഉണ്ടാവില്ല. അതേസമയം, വൊഡാഫോണ്‍- മൈക്രോമാക്‌സ് സഖ്യത്തില്‍ പുറത്തിറങ്ങുന്ന ഭാരത് 2 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ തിരികെ നല്‍കേണ്ട ആവശ്യമില്ല. ആന്‍ഡ്രോയിഡ് മാഷ്‌മെലോ യാണ് ഓഎസ്. 4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലേയുള്ള ഫോണില്‍ 2 മെഗാപ്ക്‌സല്‍ റിയര്‍ ക്യാമറയും.3 മെഗാപ്കിസലിന്റെ ഫ്രണ്ട് ക്യാമറയുമാണുള്ളത്.
സ്‌പ്രേഡ്ട്രം എസ്സി 9832.1 ജിഗാഹെര്‍ട്സ് ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512 എംബി റാമും 4 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. 1300 എംഎഎച്ചാണ് ബാറ്ററി. നവംബര്‍ ആദ്യവാരം മുതല്‍ റീടെയില്‍ ഷോപ്പുകളിലും വൊഡാഫോണ്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam