20 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ പരിശീലനം നല്‍കും

By Web DeskFirst Published Jul 12, 2016, 4:01 AM IST
Highlights

ഇന്ത്യയില്‍ 20 ലക്ഷം പേര്‍ക്ക് മൊബൈല്‍ ആപ്പ് ഡെവലപ്പിംഗില്‍ പരിശീലനം നല്‍കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ആന്‍ഡ്രോയ്ഡ് നൈപുണ്യ പരിശീലനമാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, പബ്ലിക്ക്, പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍, സ്കില്‍ ട്രെയ്നിംഗ് ഇന്‍സ്റ്റ്യൂട്ടുകള്‍ എന്നിവ വഴി ആയിരിക്കും പരിശീലനം.

ആഗോള വിപണിയില്‍ ആപ്പിള്‍ ഐഒഎസിന് മേല്‍ സാങ്കേതികമായി ആന്‍‍ഡ്രോയ്ഡിന് മേധാവിത്വം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിശീലന പരിപാടി എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയായിട്ടും, 2008 ല്‍ ഉണ്ടായിരുന്നു ആപ്പ് ഡെവലപ്പേര്‍സിന്‍റെ എണ്ണത്തില്‍ നിന്നും 25 ശതമാനം മാത്രമാണ് ഇന്ത്യയില്‍ വര്‍ദ്ധിച്ചത്.

ഇതില്‍ നിന്നും ഒരു കുതിച്ച് ചാട്ടത്തിനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. അഡീഷണല്‍ ഫീസുകള്‍ ഇല്ലാതെ തന്നെയായായിരിക്കും പരിശീലനം എന്നാണ് ഗൂഗിള്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ഓണ്‍ലൈന്‍ മൊബൈല്‍ കമ്പ്യൂട്ടിംഗ് കോഴ്സുകള്‍ ജൂലൈ 18ന് ആരംഭിക്കും.

click me!