
മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക. മൈക്രോസോഫ്റ്റിന്‍റെ എഡ്ജ് ബ്രൗസറിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലുമുള്ള സുരക്ഷാ വീഴ്ചയാണ് കണ്ടെത്തിയിരിക്കുന്നത്. പ്രൊജക്ട് സീറോയുടെ ഭാഗമായി ഗൂഗിളാണ് ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള സുരക്ഷാ പഴുത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് എവിടെനിന്നും വേണമെങ്കിലും കംമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ സാധിക്കുമെന്നതിനാല്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കമ്പനി തയ്യറാകണമെന്നും അല്ലാത്തപക്ഷം വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നുമാണ് പ്രൊജക്ട് സീറോ അറിയിച്ചിരിക്കുന്നത്.
ഗൂഗിളിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നെന്നും 90 ദിവസത്തെ സമയപരിധി വര്‍ധിപ്പിക്കണമെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. പുതിയ അപ്‌ഡേഷനിലൂടെ ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷാ തകരാറുകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam