ഗൂഗിൾ ജെമിനി 3.1 പ്രോ പുറത്തിറക്കി; സങ്കീർണ്ണ ജോലികൾ കൂളായി തീര്‍ക്കും, പൊമെല്ലിക്ക് ഫോട്ടോഷൂട്ട് ഫീച്ചർ

Published : Feb 21, 2026, 02:49 PM IST
Google Gemini 3.1 Pro

Synopsis

ടെക് ഭീമനായ ഗൂഗിൾ, ജെമിനി 3.1 പ്രോ (Google Gemini 3.1 Pro) എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ അവതരിപ്പിച്ചു. മുൻപത്തെ പതിപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇതിന് സങ്കീർണ്ണമായ ജോലികൾ നിർവഹിക്കാൻ കഴിയും.

തിരുവനന്തപുരം: ജെമിനി 3 സീരീസിലെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡൽ ആയ ജെമിനി 3.1 പ്രോ പുറത്തിറക്കി ടെക് ഭീമനായ ഗൂഗിൾ. കഴിഞ്ഞ വർഷം കമ്പനി ജെമിനി 3 പ്രോയും ജെമിനി 3 ഡീപ്പ് തിങ്കും കമ്പനി അവതരിപ്പിച്ചിരുന്നു. അന്ന് പുറത്തിറക്കിയപ്പോൾ വിവിധ ബെഞ്ച്മാർക്ക് പ്ലാറ്റ്ഫോമുകളിൽ ഓപ്പൺഎഐയുടെ ജിപിടി-5.1യെ ജെമിനി മറികടന്നതായി ഗൂഗിൾ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ അവതരിപ്പിച്ച ജെമിനി 3.1 പ്രോ, ജെമിനി 3 പ്രോയുടെ കഴിവുകളെ കൂടുതൽ വിപുലീകരിക്കുന്നതും കൂടുതൽ സങ്കീർണ്ണമായ ജോലികൾ നിർവഹിക്കാൻ രൂപകൽപ്പന ചെയ്തതുമാണെന്ന് ഗൂഗിള്‍ അറിയിച്ചു.

ജെമിനി 3.1 പ്രോ കരുത്തുറ്റ എഐ മോഡല്‍ എന്ന് ഗൂഗിള്‍

ജെമിനി 3.1 പ്രോ ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും വ്യക്തിഗത ഉപയോക്താക്കൾക്കും ഘട്ടംഘട്ടമായി ലഭ്യമാകും. ഡെവലപ്പർമാർക്ക് ഗൂഗിൾ എഐ സ്റ്റുഡിയോയിലെ ജെമിനി എപിഐ, ജെമിനി സിഎൽഐ, ആൻഡ്രോയ്‌ഡ് സ്റ്റുഡിയോ, കൂടാതെ ഗൂഗിൾ ആന്‍റി പ്ലാറ്റ്ഫോമുകൾ വഴി പ്രിവ്യൂ ആയി ഉപയോഗിക്കാം. സംരംഭങ്ങൾക്കായി വെർടെക്‌സ് എഐയും ജെമിനി എന്‍റർപ്രൈസസും വഴി ഇത് ലഭ്യമാകും. വ്യക്തിഗത ഉപയോക്താക്കൾക്ക് ജെമിനി ആപ്പും നോട്ടബുക്ക് എൽഎമ്മും വഴി പുതിയ മോഡൽ ഉപയോഗിക്കാൻ കഴിയും. ഗൂഗിൾ എഐ പ്രോ, അൾട്ര പ്ലാൻ അംഗങ്ങൾക്ക് ഉയർന്ന ഉപയോഗപരിധിയോടെയാണ് സേവനം ലഭ്യമാകുന്നത്.

പെർഫോമൻസിന്‍റെ കാര്യത്തിൽ ജെമിനി 3.1 പ്രോ സങ്കീർണ്ണമായ പ്രശ്നപരിഹാര ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മികവ് തെളിയിച്ചതായി ഗൂഗിൾ വ്യക്തമാക്കി. പുതിയ ലോജിക് പാറ്റേണുകൾ പരിഹരിക്കുന്ന കഴിവ് പരിശോധിക്കുന്ന ARC-AGI-2 ബെഞ്ച്മാർക്കിൽ 77.1 ശതമാനം വെരിഫൈഡ് സ്കോർ നേടി. ഇതേ പരീക്ഷയിൽ ജെമിനി 3 പ്രോയ്ക്ക് 31.1 ശതമാനവും ഓപ്പൺഎഐയുടെ GPT-5.2ക്ക് 52.9 ശതമാനവും ആന്ത്രോപിക്കിന്‍റെ ഒപ്പസ് 4.6ന് 68.8 ശതമാനവും മാർക്കുകൾ ലഭിച്ചിരുന്നു. അക്കാദമിക് നിരൂപണ ശേഷി വിലയിരുത്തുന്ന ഹ്യുമാനിറ്റീസ് ലാസ്റ്റ് എക്‌സാം ടെസ്റ്റിൽ ജെമിനി 3.1 പ്രോ 44.4 ശതമാനം സ്കോർ നേടി മറ്റു മോഡലുകളെ മറികടന്നു.

ഇതിനോടൊപ്പം, ഗൂഗിൾ ലാബ്‍സ് പൊമെല്ലി എന്ന എഐ മാർക്കറ്റിംഗ് അസിസ്റ്റന്‍റിന് പുതിയ ഫോട്ടോഷൂട്ട് സവിശേഷതയും ഗൂഗിള്‍ അവതരിപ്പിച്ചു. ഒറ്റ റഫറൻസ് ചിത്രത്തെ അടിസ്ഥാനമാക്കി നിരവധി പ്രചാരണ ചിത്രങ്ങളും ബാനറുകളും സൃഷ്‌ടിക്കാൻ ഇതിലൂടെ സാധിക്കും. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ പൊമെല്ലിയില്‍ ഈ സൗകര്യം സൗജന്യമായി ഗൂഗിള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോളിവുഡിനെ വിറപ്പിച്ച് ചൈനീസ് എഐ ആപ്പ്; സീഡാൻസ് 2.0 വീഡിയോകൾ കണ്ട് തലകറങ്ങി സിനിമാക്കാർ!
ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം