
പാരീസ്: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുകളെ സഹായിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിള്‍. 131 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യേക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഭൂപ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ സഞ്ചാരപ്രവണത രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ ഗൂഗിള്‍ വ്യക്തമാക്കി.
പാര്‍ക്കുകള്‍, കടകള്‍, വീടുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. അവശ്യയാത്രകളിലെ മാറ്റങ്ങള്‍ മനസ്സിലാക്കി പ്രവൃത്തി സമയത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അധികൃതരെ ഈ രേഖകള്‍ സഹായിക്കുമെന്നും എന്നാല്‍ ഉപയോക്താക്കളെ വ്യക്തിപരമായി തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഇതിലുണ്ടാവില്ലെന്നും ഗൂഗിള്‍ മാപ്പ് മേധാവി ജെന്‍ ഫിച്ച്പാട്രിക്, ഗൂഗിള്‍ ആരോഗ്യവിഭാഗം മേധാവി കാരെന്‍ ഡിസാല്‍വോ എന്നിവര്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam