വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ഗൂഗിളിന്‍റെ നീക്കം

By Web DeskFirst Published Apr 26, 2017, 12:33 PM IST
Highlights

ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് ഗൂഗിളും. വാര്‍ത്തകള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി പുറത്തുവിടുന്നതിനു മുന്‍പ് സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ പ്രോഗ്രാം ഗൂഗിള്‍ വികസിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന് ഗൂഗിള്‍ തങ്ങളുടെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ശേഷം വ്യാജവാര്‍ത്തയുടെ പേരില്‍ ഫേസ്ബുക്കും, ഗൂഗിളും ഏറെ വിമര്‍ശനം കേട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള പ്രോഗ്രാമുകള്‍ ഗൂഗിള്‍ പരീക്ഷിക്കുകയാണ്. വ്യാജ വ്യാര്‍ത്തകള്‍, വ്യക്തികളെയോ സംഘടനകളയോ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ സേര്‍ച്ച് എന്‍ജിനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കാന്‍ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. വസ്തവമില്ലാത്ത വിവരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തതിനു പുറമെ ഒരാള്‍ എന്തിനെക്കുറിച്ചാണ് തെരയുന്നത് എന്നത് സെര്‍ച്ച് എന്‍ജിന് വേഗത്തില്‍ ധാരണ നല്‍കാന്‍ കഴിയുന്ന ഓട്ടോകംപ്ലീറ്റ് രീതിയും ഗൂഗിള്‍ ആരംഭിക്കും.

നേരത്തെ ഫേസ്ബുക്ക് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനുള്ള സംവിധാനം പ്രഖ്യാപിച്ചിരുന്നു അതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ രംഗപ്രവേശനം.

click me!