ആഫ്രിക്കയ്ക്ക് 'പണി'കൊടുക്കാനുറച്ച് ഗൂഗിള്‍

Published : Jul 30, 2017, 03:07 PM ISTUpdated : Oct 05, 2018, 12:30 AM IST
ആഫ്രിക്കയ്ക്ക് 'പണി'കൊടുക്കാനുറച്ച്  ഗൂഗിള്‍

Synopsis

അമേരിക്ക:  ആഫ്രിക്കയിലെ ഒരു കോടിജനങ്ങള്‍ക്ക് സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കി  ജോലിക്ക് പ്രാപ്തരാക്കാനൊരുങ്ങി  ഗൂഗിള്‍.  അഞ്ചു വര്‍ഷത്തേക്കാണ് പരിശീലനം. 2016 എപ്രിലില്‍ പ്രാബല്യത്തില്‍ വന്ന ഈ പദ്ധതിയിലൂടെ ഒരു കോടി ജനങ്ങള്‍ക്ക് ട്രെയിനിങ്ങ് നല്‍കാന്‍ കഴിഞ്ഞു ഇതുവരെ. 

 നേരിട്ടും, ഓണ്‍ ലൈനായും ഇനി പരിശീലനം കൊടുക്കും. പ്രാദേശിക ഭാഷകളില്‍ ആയിരിക്കും പരിശീലനം നല്‍കുക.പരിശീലനം ലഭിക്കുന്നവരില്‍  40 ശതമാനത്തോളം സ്ത്രീകളായിരിക്കും.  തങ്ങളുടെ ബ്ളോഗിലൂടെയാണ് ഗൂഗിള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.  ജനസംഖ്യാ വര്‍ധനവ് വളരെയധികമുള്ള രാജ്യമാണ് ആഫ്രിക്ക.

മൈാബല്‍ ഫോണുകളും, കംപ്യൂട്ടറുകളും ഉപയോഗിക്കുന്ന കാര്യത്തില്‍ ആഫ്രിക്ക വളരെ മുമ്പിലാണ്.  അതുകൊണ്ട് തന്നെ  പല പ്രധാനപ്പെട്ട കമ്പിനികളും ആഫ്രിക്കയില്‍ നിന്ന് ഉദ്ദ്യോഗാര്‍ത്ഥികളെ നോട്ടമിടുന്നുണ്ട്. സാങ്കേതിക രംഗത്ത് മുന്നേറാനുള്ള ഈ ട്രെയിനിങ്ങ് അതുകൊണ്ട് തന്നെ പ്രയോജനപ്പെടും.

19.2 കോടി രൂപ  ആഫ്രിക്കയിലെ 60 സ്റ്റാര്‍ട്ട് അപ്പ് കമ്പിനികള്‍ക്ക് നല്‍കാനും  ഗൂഗിള്‍  പദ്ധതിയിടുന്നുണ്ട്. യൂടൂബിന്‍റെ പുതിയ ആപ്പായ യൂടൂബാ ഗോ നൈജീരിയയില്‍ പരീക്ഷിച്ചു. നെറ്റവര്‍ക്ക് കുറവായ ഇടങ്ങളില്‍ വീഡിയോ കാണാന്‍ സഹായിക്കും യൂടൂബ് ഗോ.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സൂക്ഷിച്ചാല്‍ പണവും ജീവിതവും പോകില്ല; സൈബര്‍ സുരക്ഷയ്‌ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഐഫോണ്‍ മുതല്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര വരെ; 2026-ന്‍റെ തുടക്കം ഫോണ്‍ ലോഞ്ചുകളുടെ ചാകരയാകും