
നിങ്ങളുടെ മൊബൈല്‍ഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതൽ ഗൂഗിൾ ചൂണ്ടിക്കാണിച്ചുതരും. ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്പുകളിൽ നിന്ന് ഫോണിനെ സംരക്ഷിക്കാനായി ഗൂഗിൾ പുതിയ സെക്യൂരിറ്റി ഫീച്ചർ തന്നെ പുറത്തിറക്കി. ആപ്പുകൾക്കെല്ലാം ഗൂഗിൾ വേരിഫിക്കേഷൻ രീതി നടപ്പിലാക്കും.
പുതുതായി വന്ന ആപ്ലിക്കേഷനാണെങ്കിൽ ‘അൺ വെരിഫൈഡ് ആപ്’ എന്ന് ഗൂഗിൾ പ്രത്യേകം ശ്രദ്ധയിൽപെടുത്തും. എന്നിട്ടും ആപ്പുമായി മുന്നോട്ടുപോകാനാണെങ്കിൽ ‘continue’ എന്ന് ടൈപ്പ് ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തിൽ തുടരാം. താൽപര്യമില്ലെങ്കിൽ ആപ് ബ്ലോക്ക് ചെയ്യുകയും ചെയ്യാം.
വളരെ നാളത്തെ പരീക്ഷണത്തിന് ഒടുവിലാണ് ഗൂഗിൾ പുതിയ സുരക്ഷാ മാർഗം ഒരുക്കിയത്. ഔദ്യോഗികമല്ലാത്ത ആപ്പുകളെ ബ്ലോക്ക് ചെയ്യുന്നതടക്കമുളള ഫീച്ചറുകളാണ് ഗൂഗിൾ ഇറക്കിയിരിക്കുന്നത്. പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ ഉപയോക്താക്കൾക്കും ആപ് വികസിപ്പിക്കുന്നവർക്കും ഗുണകരമാണെന്ന് ഗൂഗിൾ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam