
ദില്ലി: ജനപ്രിയ ആക്ഷൻ കാമറ നിർമാതാക്കളായ ഗോപ്രോ അവരുടെ ഫ്ളാഗ്ഷിപ് കാമറയായ ഹീറോ6 ബ്ലാക്കിന് വിലകുറച്ചു. 45,000 രൂപ വിലയുണ്ടായിരുന്ന കാമറയ്ക്ക് ഇപ്പോൾ 37,000 രൂപ നൽകിയാൽ മതി. മറ്റു മോഡലുകളായ ഹീറോ5 ബ്ലാക്ക്, ഹീറോ5 സെഷൻ എന്നിവയ്ക്ക് കഴിഞ്ഞ ഡിസംബറിൽ ഗണ്യമായി വില കുറച്ചിരുന്നു. 27,000 രൂപയും 18,000 രൂപയുമാണ് ഇവയുടെ വില. അമേരിക്കയിൽ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കാമറ ലഭിക്കും.
ഹീറോ6 ബ്ലാക്ക് ജിപി1 പ്രോസസറിൽ അധിഷ്ഠിതമാണ്. 4 ക്വാളിറ്റിയോടെ ഒരു സെക്കൻഡിൽ 60 ഫ്രെയിമുകൾ ഷൂട്ട് ചെയ്യാം. ഏറ്റവും കാര്യക്ഷമമായ സ്റ്റെബിലൈസേഷൻ കാമറയ്ക്കുണ്ടെന്ന് കന്പനി അവകാശപ്പെടുന്നു. ഫുട്ടേജുകൾ വീഡിയോ ആക്കാനുള്ള ആപ്പുമുണ്ട്. ടച്ച് സൂം സംവിധാനത്തോടെയാണ് കാമറയുടെ വരവ്.
10 മീറ്റർ വരെ ആഴത്തിൽ വാട്ടർ പ്രൂഫ് ആണ് കാമറ. 10 ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന വോയ്സ് കണ്ട്രോൾ, വൈ-ഫൈ, ബ്ലൂടൂത്ത്, നോയ്സ് റിഡക്്ഷനോടെ സ്റ്റീരിയോ ഓഡിയോ റിക്കോർഡിംഗ് എന്നീ ഫീച്ചറുകളുമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam