
റോം: തന്റെയും സുഹൃത്തുക്കളുടെയും ചിത്രം സോഷ്യൽ മീഡിയായിൽ പങ്കുവെച്ച അമ്മയ്ക്കെതിരെ നിയമ നടപടിയുമായി പോയ മകന് കിട്ടിയത് എട്ടുലക്ഷം. ഈ കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയവരാണ്. ഇതിനു ശേഷം കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഇവർ ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ ഈ കുട്ടിയെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച ഇവർ മകനെ ഒരു കൊലപാതകിയോടു വരെ ഇവർ ഉപമിച്ചിരുന്നുവെന്നാണ് ഇറ്റലിയില്‍ നിന്നും വരുന്ന വാര്‍ത്ത.
ലോകത്തിൽ ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്ന ഫേസ്ബുക്കിൽ കൂടിയുള്ള ഈ അമ്മയുടെ പ്രവൃത്തി മകന്റെ മനസിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഇതിൽ സഹികെട്ടാണ് മകൻ കോടതിയെ സമീപിച്ചത്. തന്റെ അഞ്ഞൂറോളം ചിത്രങ്ങൾ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായി കുട്ടി ആരോപിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുവാൻ തയാറെടുക്കുകയായിരുന്നു ഈ കുട്ടി. അമ്മയുടെ ഈ പ്രവൃത്തികാരണം തന്റെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുമെന്നും മറ്റ് കുട്ടികൾ തന്നെയൊരു മോശം വ്യക്തിയായി കരുതുമെന്നും ഈ കുട്ടി പറയുന്നു.
പരാതി കേട്ട റോമിലെ കോടതി ഒന്നുകിൽ കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും മാറ്റുകയോ അല്ലെങ്കിൽ ഫെബ്രുവരി ഒന്നിനു മുന്‍പായി എട്ടുലക്ഷം രൂപയ്തക്ക് തുല്യമാകുന്ന പിഴയടയ്ക്കുകയോ ചെയ്യണം എന്ന് വിധിച്ചു. മാത്രമല്ല സോഷ്യൽ മീഡിയയുടെ നല്ല വശത്തെ ഈ അമ്മ ദുരുപയോഗം ചെയ്തുവെന്നും കോടതി പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam