ഐഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കൂ; ഗുരുതര സുരക്ഷാ ഭീഷണി, ഉടൻ അപ്ഡേറ്റ് നിർബന്ധം

Published : Mar 31, 2026, 07:03 PM IST
High-severity warning for iPhone users in India

Synopsis

രാജ്യത്തെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപയോക്താക്കൾക്ക് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ CERT-In അടിയന്തര മുന്നറിയിപ്പ് നൽകി. ആപ്പിൾ സോഫ്റ്റ്‌വെയറുകളിലെ ഗുരുതരമായ പിഴവുകൾ ഹാക്കർമാർക്ക് ഡാറ്റ ചോർത്താനും ഉപകരണം നിയന്ത്രിക്കാനും അവസരം നൽകുമെന്നും, ഇതിൽനിന്ന് രക്ഷനേടാൻ ഉടൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നും ഏജൻസി നിർദേശിക്കുന്നു.

ദില്ലി: രാജ്യത്ത് ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായി കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആപ്പിൾ സോഫ്‌റ്റ്‌വെയറുകളിൽ കണ്ടെത്തിയ നിരവധി സുരക്ഷാ ദുർബലതകൾ ഉപയോക്താക്കളുടെ സ്വകാര്യതക്കും ഡാറ്റാ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെ് എന്ന് ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ആപ്പിള്‍ ഉത്പന്നങ്ങളില്‍ സുരക്ഷാ പിഴവുകള്‍

ഈ സുരക്ഷാ പിഴവുകൾ ഹാക്കർമാർക്ക് അനധികൃതമായി ഉപകരണങ്ങളിൽ പ്രവേശനം നേടാൻ വഴിയൊരുക്കുന്നു എന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു. ഇതുവഴി രഹസ്യവിവരങ്ങൾ ചോർത്തൽ, ദോഷകരമായ കോഡ് പ്രവർത്തിപ്പിക്കൽ, ഉപകരണ നിയന്ത്രണം ഏറ്റെടുക്കൽ എന്നിവയ്ക്കുള്ള സാധ്യത ഉയർന്നിട്ടുണ്ട്. അപ്ഡേറ്റ് ചെയ്യാത്ത ഉപകരണങ്ങൾ കൂടുതൽ അപകടത്തിലാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ്, സഫാരി, വാച്ച്ഒഎസ്, ടിവിഒഎസ്, വിഷൻ ഒഎസ് തുടങ്ങിയ വിവിധ ആപ്പിൾ പ്ലാറ്റ്ഫോമുകളിലാണ് ഈ പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ, ആപ്പിൾ വാച്ചുകൾ എന്നിവയാണ് കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. എക്സ്കോഡ് പോലുള്ള ഡെവലപ്പർ ടൂളുകളും ഈ സുരക്ഷാ പ്രശ്‍നങ്ങളിൽ ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.

ഈ പിഴവുകൾ ഉപയോഗിച്ച് വിദൂരത്തിലിരുന്ന് ആക്രമണം നടത്താനും ഉപകരണങ്ങളിൽ മാൽവെയർ പ്രവേശിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഡാറ്റ ചോർച്ച, സിസ്റ്റം ക്രാഷ്, ഉപകരണ പ്രവർത്തനത്തിലെ തകരാറുകൾ എന്നിവയും സംഭവിക്കാമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നു.

പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെ?

ഉടൻ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഉപയോക്താക്കൾക്കുള്ള ഏറ്റവും പ്രധാനമായ നിർദേശം. ആപ്പിൾ ഇതിനകം തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്ന സുരക്ഷാ അപ്ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ നിന്ന് നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കാൻ, നിങ്ങൾ ചെയ്യേണ്ടത് ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് നിങ്ങളുടെ ആപ്പിൾ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്.

ഇതിനുപുറമെ, സംശയാസ്‍പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക, പരിചയമില്ലാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നുള്ള ആപ്പുകൾ മാത്രം ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നിർദേശിച്ചു. പ്രധാനപ്പെട്ട ഡാറ്റകൾ സ്ഥിരമായി ബാക്കപ്പ് എടുക്കുന്നതും സുരക്ഷ വർധിപ്പിക്കാൻ സഹായകരമാണ്. സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ ജാഗ്രതയും സമയോചിതമായ അപ്ഡേറ്റുകളും അത്യാവശ്യമാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ നാലു പേർ
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ