ഉപഭോക്താക്കള്‍ ജാഗ്രതൈ, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Jul 20, 2025, 01:17 PM ISTUpdated : Jul 20, 2025, 01:19 PM IST
Facebook logo

Synopsis

ഒരു കോടിയോളം ഫേസ്ബുക്ക് അക്കൗണ്ടുകളാണ് മെറ്റ അടുത്തകാലത്ത് നീക്കം ചെയ്തത്, നിങ്ങളുടെ അക്കൗണ്ടും ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഒരു കോടിയോളം ഫേസ്‍ബുക്ക് അക്കൗണ്ടുകൾ മെറ്റ ബ്ലോക്ക് ചെയ്തത് അടുത്തിടെ രാജ്യാന്തര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. സ്പാം ഉള്ളടക്കം, മറ്റുള്ളവരിൽ നിന്ന് കോപ്പിയടിച്ച കണ്ടന്‍റുകള്‍ (ഒറിജിനൽ അല്ലാത്ത കണ്ടന്‍റുകള്‍) എന്നിവ പോസ്റ്റ് ചെയ്ത എഫ്‌ബി അക്കൗണ്ടുകൾക്കെതിരെയാണ് മെറ്റ ഈ നടപടി സ്വീകരിച്ചത്. അതിനാല്‍, ഫേസ്ബുക്ക് അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ എഫ്‌ബി ഉപഭോക്താക്കള്‍ ഇനി മുതല്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്‍പാം പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്‌തതായി മെറ്റ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രെഡിറ്റ് നൽകാതെ മറ്റുള്ളവരുടെ ഉള്ളടക്കം വീണ്ടും പോസ്റ്റ് ചെയ്യുന്ന എഫ്‌ബി അക്കൗണ്ടുകൾക്കെതിരെയും മെറ്റ നടപടി സ്വീകരിച്ചുവരുന്നു. ഉള്ളടക്കങ്ങളുടെ യഥാർഥ സ്രഷ്‌ടാക്കൾക്ക് ക്രെഡിറ്റും അവർ അർഹിക്കുന്ന ആളുകളിലേക്ക് എത്തിച്ചേരലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഡ്യൂപ്ലിക്കേറ്റ് വീഡിയോകൾ കണ്ടെത്തി അവ നീക്കം ചെയ്യുന്നതിനായി മെറ്റ ഇപ്പോൾ നൂതന സംവിധാനങ്ങള്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നു. ഇത്, എഫ്‌ബിയില്‍ കോപ്പിയടിച്ച് വീഡിയോകളും കുറിപ്പുകളും മറ്റും പോസ്റ്റ് ചെയ്യുന്നവര്‍ക്കൊരു താക്കീതാണ്. ഉള്ളടക്കം ആവർത്തിച്ച് മോഷ്ടിക്കുന്ന അക്കൗണ്ടുകളുടെ റീച്ചിനെ ബാധിക്കുക മാത്രമല്ല, അത്തരം അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് മോണിറ്റൈസേഷൻ പ്രോഗ്രാം വഴി പണം സമ്പാദിക്കാനുള്ള അവസരം ഇനി ലഭിക്കുകയുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.

റീപോസ്റ്റ് ചെയ്ത വീഡിയോകളില്‍ നിന്ന് യഥാർഥ വീഡിയോ സോഴ്‌സിലേക്ക് (ആദ്യ പോസ്റ്റ് ചെയ്ത ആളിലേക്ക്) ബന്ധിപ്പിക്കുന്ന ഒരു ഫീച്ചര്‍ കമ്പനി പരീക്ഷിച്ചുവരികയാണെന്ന് മെറ്റ പറയുന്നു. സ്പാം ചെയ്യുകയോ മറ്റുള്ളവരുടെ സൃഷ്‌ടികൾ മോഷ്‌ടിക്കുകയോ ചെയ്യുന്ന ഫേസ്ബുക്ക് യൂസര്‍മാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട് മെറ്റയുടെ ഈ പുത്തന്‍ പോളിസി. പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടാൻ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് സമയം ലഭിക്കുന്നതിനായി ഈ പുതിയ നിയമങ്ങൾ ക്രമേണ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് മെറ്റ പറയുന്നു. പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനു പിന്നിലെ കമ്പനിയുടെ ഉദ്ദേശ്യം വ്യക്തമാണ്, നിങ്ങൾ ഒറിജിനൽ അല്ലാത്ത എന്തെങ്കിലും പോസ്റ്റ് ചെയ്താൽ, ഇപ്പോള്‍ ഒരു കോടി എഫ്‌ബി അക്കൗണ്ടുകൾ അപ്രത്യക്ഷമായതുപോലെ, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടും റീച്ചും വരുമാനവും അതേ രീതിയിൽ അപ്രത്യക്ഷമാകും. അതിനാല്‍ ഫേസ്ബുക്കില്‍ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഐ മാസ്റ്ററാകണോ? വഴി തുറന്ന് ഓപ്പൺഎഐ! പുതിയ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ആരംഭിച്ചു
ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി