
ലോകത്തെ ഏറ്റവും വില കുറഞ്ഞ് സ്‌മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഒടുവില്‍ ഫ്രീഡം 251 ബുക്ക് ചെയ്‌തവരെല്ലാം നിരാശപ്പെടേണ്ടി വന്നു. ഇതുവരെ അധികമാര്‍ക്കും ഫോണ്‍ ലഭിച്ചതായി വിവരമില്ല. എന്നാല്‍ ഇപ്പോള്‍ 501 രൂപയ്‌ക്ക് സ്‌മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദ്ധാനവുമായി പുതിയൊരു മോഡല്‍ കൂടി രംഗപ്രവേശം ചെയ്യുകയാണ്. ചാംപ്‌വണ്‍ സി1 എന്ന മോഡലാണ് 501 രൂപയ്‌ക്ക് വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, രണ്ടു ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ചാംപ്‌വണ്‍ സി1 സ്‌മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷതകള്‍. എന്നാല്‍ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കുന്നതിന് സെയില്‍ പ്രൊമോഷനായി മാത്രമാണ് 501 രൂപയ്‌ക്ക് വില്‍ക്കുന്നത്. അധികം വൈകാതെ 8000 രൂപയ്‌ക്കായിരിക്കും ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുകയെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഫ്ലാഷ് സെയിലിനായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 22 മുതല്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് 501 രൂപയ്‌ക്ക് ഫോണ്‍ വാങ്ങാനാകുക. ക്യാഷ് ഓണ്‍ ഡെലിവറിയായി സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ആദ്യ ഫ്ലാഷ് സെയില്‍ വഴി ഫോണ്‍ വാങ്ങാനാകും. അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ പ്രോസസര്‍, എട്ടു മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam