ഹോണര്‍ 10 ലൈറ്റ് വരുന്നു; മികച്ച വിലയില്‍

Published : Nov 23, 2018, 05:33 PM IST
ഹോണര്‍ 10 ലൈറ്റ് വരുന്നു; മികച്ച വിലയില്‍

Synopsis

ആന്‍ഡ്രോയ്ഡ് 9 പൈയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഫോണ്‍. ചൈനയില്‍ ഇപ്പോള്‍ ലഭ്യമാകുന്ന വില പരിശോധിച്ചാല്‍ ഈ ഫോണ്‍ 15,000 രൂപയ്ക്ക് അടുത്ത് വില വരും. ഇത് 4ജിബി പതിപ്പിനാണ്

ഹോണര്‍ 10 ലൈറ്റ് ചൈനയില്‍ അവതരിപ്പിച്ചു. ഹോണര്‍ 10 ന്‍റെ  ലൈറ്റ് മോഡലാണ് ഈ ഫോണ്‍. ഈ വര്‍ഷം ആദ്യമാണ് ഹോണര്‍ 10 പുറത്തിറക്കിയത്. 6.21 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. വട്ടര്‍ ഡ്രോപ്പ് നോച്ചോടെയാണ് ഡിസ്പ്ലേ. കിരീന്‍ 710 എസ്ഒസിയാണ് ഫോണിന്‍റെ ചിപ്പ്. 

ആന്‍ഡ്രോയ്ഡ് 9 പൈയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഫോണ്‍. ചൈനയില്‍ ഇപ്പോള്‍ ലഭ്യമാകുന്ന വില പരിശോധിച്ചാല്‍ ഈ ഫോണ്‍ 15,000 രൂപയ്ക്ക് അടുത്ത് വില വരും. ഇത് 4ജിബി പതിപ്പിനാണ്. ഈഫോണിന്‍റെ 6ജിബി പതിപ്പും ലഭ്യമാണ് ചൈനീസ് വില പ്രകാരം ഇതിന്‍റെ വില 17,999 രൂപയായിരിക്കും. നവംബര്‍ 22 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമായ ഫോണ്‍ അടുത്ത മാസം ആദ്യം ഇന്ത്യയില്‍ എത്തിയേക്കും.

6.21 ഇഞ്ചാണ് ഫോണിന്‍റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേ വലിപ്പം. പിന്നില്‍ ഇരട്ട ക്യാമറയാണ് ഉള്ളത്. ഒന്ന് 13 എംപിയാണ്. രണ്ടാമത്തെത് 2 എംപിയാണ്. 24 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ.  4ജിബിക്ക് 64ജിബിയും, 6ജിബി റാം ഫോണിന് 128 ജിബിയുമാണ് ഇന്‍റേണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ മെമ്മറി 512 ജിബി വരെ ഉയര്‍ത്താം.

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി