റിയല്‍ മീ സി1: 8000 രൂപയ്ക്ക് ഇതിലും കിടിലന്‍ ഫോണ്‍ കിട്ടില്ല.!

By Web TeamFirst Published Nov 21, 2018, 4:12 PM IST
Highlights

പത്തായിരത്തില്‍ താഴെ ഫോണ്‍ ബഡ്ജറ്റുമായി എത്തുന്ന സാധാരണക്കാരന് ഈ സ്മാര്‍ട്ട്ഫോണ്‍ അനുഭവം ലഭിക്കുമോ. ലഭിക്കും അതാണ് റിയല്‍ മീ സി1 നല്‍കുന്ന ഉറപ്പ്. 8000 രൂപ സെഗ്മെന്‍റില്‍ 6.2 ഇഞ്ച് സൂപ്പര്‍ ലാര്‍ജ് സ്ക്രീന്‍ ഈ ഫോണില്‍ ലഭിക്കും. 

ഇന്ന് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഏറ്റവും വലിയ ചര്‍ച്ചയാണ് ഫുള്‍ സ്ക്രീന്‍ നോച്ച് ഡിസ്പ്ലേ. എന്നാല്‍ പത്തായിരത്തില്‍ താഴെ ഫോണ്‍ ബഡ്ജറ്റുമായി എത്തുന്ന സാധാരണക്കാരന് ഈ സ്മാര്‍ട്ട്ഫോണ്‍ അനുഭവം ലഭിക്കുമോ. ലഭിക്കും അതാണ് റിയല്‍ മീ സി1 നല്‍കുന്ന ഉറപ്പ്. 8000 രൂപ സെഗ്മെന്‍റില്‍ 6.2 ഇഞ്ച് സൂപ്പര്‍ ലാര്‍ജ് സ്ക്രീന്‍ ഈ ഫോണില്‍ ലഭിക്കും. 

ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഒപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്‍റെ രണ്ട് പതിപ്പുകളാണ് ലഭിക്കുന്നത് 2 ജിബി റാം/16 ജിബി ഇന്‍റേണല്‍ മെമ്മറിയും, 3ജിബി റാം/32 ജിബി ഇന്‍റേണല്‍ മെമ്മറിയും ആണ് പതിപ്പുകളുടെ ദേദങ്ങള്‍. ഇരു മോഡലുകളുടെയും മെമ്മറി ശേഷി 256 ജിബിയായി വര്‍ദ്ധിപ്പിക്കാം.

ഡിസൈന്‍

ഫോണിന്‍റെ ഡിസൈനില്‍ കോംപാക്ടായി ക്രമീകരിച്ച ഇയര്‍ പീസ്, മുന്‍ ക്യാമറ ലൈറ്റ് സെന്‍സര്‍, ഒപ്പം ബെസില്‍ ലെസ് മോഡലിന്‍റെ നാരോ ബെസ് 2.05 എംഎം മാത്രമാണ്. ഡിസ്പ്ലേ അനുപാതം 19:9 ആണ്. സ്ക്രീന്‍ ബോഡി അനുപാതം 88.8 ശതമാനം ആണ്. 720x1520 ആണ് സ്ക്രീന്‍ റെസല്യൂഷന്‍. 

ഇതിന് ഒപ്പം തന്നെ സ്ക്രീന് സംരക്ഷണം നല്‍കുന്നത് മൂന്നാം ജനറേഷന്‍ ഗോറില്ല ഗ്ലാസ് ആണ് ഉള്ളത്.  ഇത് നാറ്റീവ് ഡാമേജ്, സ്ക്രാച്ച് പ്രതിരോധമാണ്. ഇതിന് പുറമേ റിയല്‍ മീ സി1 ന്‍റെ സ്ക്രീന്‍ 12 ലയര്‍ നാനോ സ്കെയില്‍ ഷീറ്റ്  ലാമിനേറ്റ് ആണ്. 2.5 ഡി നാനോ സ്കെയില്‍ കോംപോസിറ്റ് മെറ്റീരിയലാണ് ഇത്. ഇത് കൂടുതല്‍ കട്ടി ഫോണ്‍ സ്ക്രീന് നല്‍കും. ഇലക്ട്രോപ്ലെറ്റഡായ ലയര്‍ സി1 സ്ക്രീന്‍ കൂടുതല്‍ സ്മൂത്തായി പ്രവര്‍ത്തിക്കും. 

ബാറ്ററിയും പ്രോസസ്സറും

എപ്പോഴും ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ഉപയോക്താവിന് തലവേദനയാകാറുണ്ട്. അതിന് പരിഹാരമായി മെഗാബാറ്ററിയാണ് സി1 ല്‍ അവതരിപ്പിക്കുന്നത്. 4230എംഎഎച്ചാണ് മെഗാബാറ്ററിയുടെ ശേഷി. ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്ന ടോക് ടൈം 44 മണിക്കൂറാണ്. 18 മണിക്കൂറാണ് മ്യൂസിക്ക്, വൈഫൈ പ്ലേബാക്ക്. 10 മണിക്കൂറാണ് ഗെയിംമിംഗ് ടൈം ലഭിക്കുക. അതായത് പവര്‍ ബാങ്ക് ഉപയോഗം ഇത്രയും സമയത്തിനുള്ളില്‍ വേണ്ടി വരില്ലെന്നാണ് റിയല്‍ മീ സി1 നല്‍കുന്ന ഉറപ്പ്. 

ഒപ്പം തന്നെ റിയല്‍ മീയുടെ ടുകോര്‍ പവര്‍ സേവിംഗ് സംവിധാനം ഉപയോഗിച്ച് പാശ്ചാത്തലത്തില്‍ ആവശ്യമില്ലാത്ത ആപ്പുകളെ നിയന്ത്രിച്ച് ബാറ്ററി ആയുസ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഇതിനെ പൊതുവില്‍ ക്യൂക്ക് ആപ്പ് ഫ്രീസിംഗ് എന്ന് വിശേഷിപ്പിക്കാം. റിയല്‍ മീ സി1 ന്‍റെ പരീക്ഷണ ഘട്ടത്തില്‍ ഈ സാങ്കേതികതയിലൂടെ ബാറ്ററി ആയുസ് 5 മുതല്‍ 10 ശതമാനം വരെ ലാഭിക്കാന്‍ സാധിച്ചുവെന്നാണ് അവകാശവാദം.

ഫോണിന്‍റെ പ്രോസസ്സറിലേക്ക് വന്നാല്‍ ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ലഭിക്കുന്ന സ്നാപ്ഡ്രാഗണ്‍ 450 പ്രോസ്സര്‍ ഉള്ള ഫോണ്‍ ആണ് ഇത്. അതിനാല്‍ തന്നെ ഇന്നത്തെ യുവാക്കളുടെ ഹരമായ പബ് ജി പോലുള്ള ഗെയിമുകള്‍ ഈ ഫോണില്‍ സ്മൂത്തായി കളിക്കാം. ആ

സി1 ക്യാമറ

ഇരട്ട ക്യാമറ സെന്‍സറോടെ എത്തുന്ന ഫോണ്‍ ആണ് റിയല്‍ മീ സി1. പിന്നിലെ റിയര്‍ ക്യാമറ സെന്‍സറുകള്‍ 13എംപിയും 2 എംപിയുമാണ്. ഇവ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര്‍ അല്‍ഗോരിതവും സി1ന് ഉണ്ട്.  ഈ സംവിധാനം ഉപയോഗിച്ച് ഒരു ചിത്രം എടുക്കുമ്പോള്‍ കണ്ടന്‍റ് കൂടുതല്‍ ക്ലിയറിലും, ബാക്ഗ്രൗണ്ട് ബ്ലറര്‍ ചെയ്തും കാണിക്കാന്‍ സാധിക്കും. മുന്നിലെ ക്യാമറ 5എംപിയാണ്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ക്യാമറയാണ്. 296 പൊയന്‍റ് റെക്കഗനേഷനാണ് ഈ ക്യാമറയ്ക്ക് ഉള്ളത്. അതിനാല്‍ തന്നെ ഈ ക്യാമറയ്ക്ക് ജെന്‍ഡര്‍, വയസ്, സ്കിന്‍ മുതല്‍ സ്കിന്‍ ടൈപ്പ് എന്നിവ തിരിച്ചറിയാന്‍ സാധിക്കും. 

റിയല്‍ മീയെക്കുറിച്ച്

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ഗെയിം ചെയ്ഞ്ചറായി എത്തിയ ബ്രാന്‍റാണ് റിയല്‍ മീ. വെറും 30 ദിവസം കൊണ്ട് ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 4 ശതമാനം ഓഹരി നേടിയതായി കൗണ്ടര്‍ പോയന്‍റിന്‍റെ കണക്കുകള്‍ പറയുന്നുണ്ട്. ഉപയോക്താക്കള്‍ക്കായി സ്പെഷല്യസ്ഡ്, ക്വാളിറ്റി ഫോണുകള്‍ പുറത്തിറക്കുക എന്നതാണ് റിയല്‍ മീ ലക്ഷ്യം വയ്ക്കുന്നത്. 5 മാസത്തില്‍  ഒരു ദശലക്ഷം യൂണിറ്റുകളാണ് റിയല്‍ മീ ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. ഇത് എല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 
 

click me!