
ദില്ലി: ഫെബ്രുവരി 6 നുള്ളിൽ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ സിമുകൾക്ക് രാജ്യത്ത് നിയമ സാധുത ഉണ്ടാവില്ല. ഇപ്പോൾ രാജ്യം മൊത്തം അതിനായുള്ള ഓട്ടത്തിലാണ്. കമ്പനി ഔട്ലറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ സിം ആധാറുമായി ബന്ധിപ്പിക്കാൻ ഒരു പുതിയ സംവിധാനം നിലവിൽ വരുന്നു. ഇതനുസരിച്ചു വീട്ടിലിരുന്നു ഒറ്റ ഫോൺ കാളിലൂടെ മൊബൈൽ സിമുകൾ ആധാറുമായി ബന്ധിപ്പിക്കാം.
ടെലികോം ഉപഭോകതാക്കൾ ഒരു നമ്പറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ലിങ്ക് ചെയ്യാൻ ഉള്ള സംവിധാനം നിലവിൽ വന്നു. ഐ വി ആർ സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി സിം ബന്ധിപ്പിക്കാം.
14546 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചു ഐവിആര്‍ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം വിവരങ്ങൾ നൽകുക. അവിടെ നിന്നും ഓ ടി പി നമ്പര്‍ ലഭിച്ചു വെരിഫിക്കേഷനുള്ള നിർദേശങ്ങൾ ഓരോന്നായി അനുസരിക്കുക. വിവരങ്ങൾ നൽകുന്നതിൽ പിഴവ് നൽകിയാൽ വീണ്ടും ആവർത്തിക്കാൻ ഉള്ള സംവിധാനം ഉണ്ട്. ഒന്നിലധികം നമ്പറുകളും ഇതേ മാർഗത്തിലൂടെ ആധാറുമായി ബന്ധിപ്പിക്കാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam