ഐഫോണിനെ പിന്‍തള്ളി ചൈനീസ് ബ്രാന്‍റിന്‍റെ മുന്നേറ്റം

By Web TeamFirst Published Aug 2, 2018, 12:42 PM IST
Highlights

2018 ലെ ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ വച്ച് ലോകത്തിലെ വിവിധ ഏജന്‍സികളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാംസങ്ങ് ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം വീണ്ടും നിലനിര്‍ത്തി.  

ന്യൂയോര്‍ക്ക്: ഐഫോണിനെ പിന്‍തള്ളി ലോകത്ത് ഏറ്റവും വില്‍ക്കുന്ന രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായി വാവെയ് (Huawei). 2018 ലെ ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ വച്ച് ലോകത്തിലെ വിവിധ ഏജന്‍സികളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാംസങ്ങ് ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം വീണ്ടും നിലനിര്‍ത്തി.  ഏപ്രില്‍ ജൂണ്‍ സാമ്പത്തിക പാദത്തില്‍ സാംസങ്ങ് വിറ്റ്ത് 71 മില്ല്യണ്‍ മൊബൈല്‍ യൂണിറ്റുകളാണ്. ഇവരുടെ മാര്‍ക്കറ്റ് വിഹിതം 20 ശതമാനവും

അതേ സമയം ആപ്പിളിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ വാവെയ് 54 ദശലക്ഷം യൂണിറ്റുകളാണ് ലോകമെങ്ങും വിറ്റത്. ഇന്ത്യ പോലുള്ള വിപണികളില്‍ വലിയ മുന്നേറ്റം ഇവരുടെ സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിച്ചില്ലെങ്കിലും. ചൈനീസ് വിപണിയിലെ വന്‍ മുന്നേറ്റം പുതിയ സ്ഥാനം നേടുവാന്‍ വാവെയ്ക്ക് സഹായകരമായി. വാവെയുടെ ലോക വിപണിയിലെ വിപണി വിഹിതം 15 ശതമാനം ആണ്. ആപ്പിള്‍ ഇതേ കാലയളവില്‍ വിറ്റ ഫോണുകളുടെ എണ്ണം 41.3 ദശലക്ഷമാണ്. 11 ശതമാനാമാണ് ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്‍റെ സാന്നിധ്യം.

ഷവോമി, ഓപ്പോ എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത് ഇവരുടെ വിപണി വിഹിതം യഥാക്രമം 9 ശതമാനവും, 8 ശതമാനവുമാണ്. കഴിഞ്ഞ ഏഴു കൊല്ലമായി വിപണിയില്‍ തുടരുന്ന ആപ്പിള്‍ സാംസങ്ങ് ആധിപത്യത്തിനുള്ള തിരിച്ചടി കൂടിയാണ് വാവെയുടെ കുതിപ്പ് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

tags
click me!