ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്തു; യുവാവ് പെട്ടു

Published : Jun 23, 2017, 04:52 PM ISTUpdated : Oct 04, 2018, 04:18 PM IST
ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്തു; യുവാവ് പെട്ടു

Synopsis

ഹൈദരാബാദ്: ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ യുവാവ് സ്‌കൈപ്പ് വഴി തല്‍സമയം കാണിച്ച യുവാവ് പിടിയില്‍. അശ്ലീല വീഡിയോകള്‍ക്ക് അടിമയായ അകുല ചൈതന്യ എന്ന യുവാവാണ് തന്‍റെ ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ സ്‌കൈപ്പ് വഴി സുഹൃത്തിന് കാണിച്ചു കൊടുത്തത്.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ശ്രീമാന്‍ എന്നയാള്‍ക്കാണ് തന്‍റെ കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്തു കൊടുത്തത്. 

ജൂണ്‍ 11ന് തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൃഷ്ടിച്ച സ്‌കൈപ്പ് അക്കൗണ്ട് വഴിയാണ് കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്തത്. ശ്രീമാന് തന്‍റെ ഭാര്യയുടെ നിരവധി നഗ്നചിത്രങ്ങള്‍ ഇയാള്‍ കൈമാറിയിരുന്നു. ഭാര്യ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും ഇയാള്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. 

ചാറ്റ് സുഹൃത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് അകുല ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. നാല് ദിവസം മുമ്പ് അകുലയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഭാര്യ തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തപ്പെടുന്നതും കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്തിരുന്നതും അറിഞ്ഞത്. സംശയം തോന്നിയ യുവതി ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടത് പ്രകാരം യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ വെബ്‌സൈറ്റില്‍ ലൈവ് സ്ട്രീം ചെയ്ത സംഭവം കഴിഞ്ഞ മാസവും ഹൈദരബാദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് പിടിയിലായ പ്രതി പണത്തിന് വേണ്ടിയാണ് സ്വന്തം കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്തത്. 33കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കിടപ്പറ രംഗങ്ങള്‍ തൃശൂരിലെ ഒരു ഐപി അഡ്രസില്‍ നിന്നുമാണ് പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം