
ദില്ലി: 227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ രംഗത്ത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ഈ പ്ലാനില്‍ 1.4ജിബി 3ജി/ 2ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിനം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയിസ് കോളും ആഴ്ചയില്‍ 1000 മിനിറ്റ് വോയിസ് കോളുമാണ് ഐഡിയ നല്‍കുന്നത്. ഈ പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസ് ആണ് ലഭിക്കുന്നത്. മാത്രമല്ല,
ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളര്‍ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാന്‍ നിങ്ങള്‍ക്ക് മൈ ഐഡിയ ആപ്പു വഴിയോ അല്ലെങ്കില്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നോ റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ചില തിരഞ്ഞെടുത്ത ഐഡിയ ഉപയോക്താക്കള്‍ക്ക് കമ്പനി ക്യാഷ്ബാക്ക് ഓഫറുകളും മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഫിഫ വേള്‍ഡ് കപ്പ് 2018 സമയത്ത് സോണിലൈവ് മെമ്പര്‍ഷിപ്പ് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് 150 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. 'നിര്‍വാണ' സ്‌കീമിനു കീഴില്‍ ഐഡിയ സെല്ലുലാര്‍ വ്യത്യസ്ഥതരം പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam