'5 മണിക്ക് എഴുന്നേറ്റ് അധ്വാനിക്കാറില്ല, പക്ഷേ പ്രായം 20കളില്‍ മള്‍ട്ടി-മില്യണയറായി'; പോസ്റ്റ് വൈറല്‍

Published : Dec 20, 2024, 11:12 AM ISTUpdated : Dec 20, 2024, 11:18 AM IST
'5 മണിക്ക് എഴുന്നേറ്റ് അധ്വാനിക്കാറില്ല, പക്ഷേ പ്രായം 20കളില്‍ മള്‍ട്ടി-മില്യണയറായി'; പോസ്റ്റ് വൈറല്‍

Synopsis

മിക്ക ദിവസങ്ങളിലും ഞാൻ രാവിലെ 8.30 ന് ഉണരും, ചിലപ്പോൾ 9 മണിയാകും, പുസ്തകം വായിച്ചത് എന്നാണെന്ന് ഓര്‍മ്മയേയില്ല... വിജയിക്കാന്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും അനേകം വായിക്കുകയും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയും ചെയ്യുന്ന മാതൃകകള്‍ ആവശ്യമില്ലെന്ന് ബോംബെ ഐഐടി മുന്‍ വിദ്യാര്‍ഥിയായ അമൻ ഗോയല്‍

മുംബൈ: "Do what works for YOU. The results are all that matter..." പറയുന്നയാൾ ചില്ലറക്കാരനല്ല. വെളുപ്പിനെ എഴുന്നേറ്റിരുന്നു പഠിച്ചു, സോഷ്യൽ മീഡിയ ഒഴിവാക്കി എന്നിങ്ങനെയുള്ള കാര്യങ്ങൾ കേട്ട് വരുന്ന തലമുറയോട് ഇതൊന്നും ചെയ്തില്ല. പക്ഷേ രക്ഷപ്പെട്ടു...എന്ന് പറയുന്ന മൾട്ടി മില്യണയറാണ്. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ബോംബെ പൂർവ്വ വിദ്യാർഥിയും കോൾ സെന്‍റര്‍ സ്പീച്ച് അനലിറ്റിക്‌സ് സൊല്യൂഷൻ കമ്പനിയായ ഗ്രേലാബ്സ് എഐയുടെ സിഇഒയുമായ അമൻ ഗോയലാണ് കക്ഷി. വിജയം എല്ലായ്‌പ്പോഴും അതിരാവിലെയും പുസ്തകങ്ങളിലും പൊതിഞ്ഞ് വരുന്നില്ലെന്നാണ് ഗോയൽ പറയുന്നത്. എക്‌സിൽ പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. തന്‍റെ 20-കളിൽ താൻ മൾട്ടി-മില്യണയർ പദവി കൈവരിച്ചതായി ഗോയൽ അവകാശപ്പെടുന്നു.

പരമ്പരാഗത വിജയസങ്കൽപങ്ങളെ വെല്ലുവിളിക്കുന്നതാണ് അമന്‍ ഗോയലിന്‍റെ എക്സ് പോസ്റ്റ്. "ഞാൻ രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കില്ല. തണുത്ത വെള്ളത്തിൽ കുളിക്കാറില്ല. പുസ്‌തകങ്ങൾ വായിക്കാറില്ല. എന്നിട്ടും, ഇതാ എന്‍റെ 20-കളിൽ ഒരു കോടീശ്വരനായിരിക്കുന്നു”- അമന്‍ ഗോയൽ പറയുന്നു.

അമന്‍ ഗോയലിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് അദേഹം ഗോയൽ ഐഐടി ബോംബെയിൽ നിന്ന് 2017-ൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. പിന്നീട് കോംഗോ എഐയുടെ സഹസ്ഥാപകനായി വർക്ക് ചെയ്തു. വൈകാതെ അത് എക്സോടെൽ ഏറ്റെടുത്തു.

“മിക്ക ദിവസങ്ങളിലും ഞാൻ രാവിലെ 8.30ന് ഉണരും, ചിലപ്പോൾ 9 മണിയാകും. അവസാനമായി ഒരു പുസ്തകം തിരഞ്ഞെടുത്തത് എന്നാണെന്ന് ഓർമയില്ലെന്നും”- അദേഹം തന്‍റെ പോസ്റ്റിൽ പറഞ്ഞു. പകരം, സോഷ്യൽ മീഡിയയും പോഡ്‌കാസ്റ്റുകളും പോലെ അറിവ് ഉപയോഗിക്കുന്നതിനുള്ള വേഗതയേറിയ മാർഗങ്ങളാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗോയൽ കൂട്ടിച്ചേർത്തു. നല്ല ശീലങ്ങൾ പ്രൊഫഷണൽ വിജയത്തിനുള്ള മുൻവ്യവസ്ഥകളല്ലെന്ന് ഗോയൽ വാദിച്ചു. വിലപ്പെട്ട എന്തെങ്കിലും നിർമ്മിക്കുക. അത് ഉപഭോക്താക്കൾക്ക് വിൽക്കുക. നിങ്ങളുടെ ദശലക്ഷങ്ങൾ സമ്പാദിക്കുന്നത് വരെ ആവർത്തിക്കുക എന്ന ഫോർമുലയാണ് അമന്‍ ഗോയലിന് പങ്കുവെയ്ക്കാനുള്ളത്.

“നേരത്തെ എഴുന്നേൽക്കുന്നത് പോലെയുള്ള നല്ല ശീലങ്ങൾ അനിവാര്യമാണെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ട് മാത്രം അവ പിന്തുടരേണ്ടതില്ല" എന്നതാണ് തന്‍റെ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നും ഗോയൽ പറയുന്നു. വിജയത്തിനൊരു നിശ്ചിത സൂത്രവാക്യമില്ല എന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നാണ് അമൻ ഗോയലിന്‍റെ കഥ. എല്ലാത്തിനും ഉപരിയായി ചിലപ്പോൾ മുന്നോട്ടുപോകാനുള്ള ഏറ്റവും നല്ല പാത നിങ്ങൾ സ്വയം കൊത്തിയെടുക്കുന്നതാകാമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് അമന്‍ ഗോയൽ.

Read more: തംബ്നൈലും വളച്ചൊടിച്ച തലക്കെട്ടും ഇട്ട് ആളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തിക്കാന്‍ യൂട്യൂബ്; നടപടി ഇന്ത്യയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി