2017 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ നല്‍കിയ ഭക്ഷണം

Published : Dec 22, 2017, 06:27 PM ISTUpdated : Oct 05, 2018, 03:12 AM IST
2017 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ നല്‍കിയ ഭക്ഷണം

Synopsis

2017 ല്‍ ഇന്ത്യയിലെ നഗരങ്ങള്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത ഭക്ഷണം ഏതാണ്. ലോകത്ത് എമ്പാടും പിസ്സയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ ഫുഡ് ഐറ്റം എന്നാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ടേസ്റ്റ് മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട 7 നഗരങ്ങളിലെ ഡാറ്റയാണ് ഇവര്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ചിക്കന്‍ ബിരിയാണിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓഡര്‍ ചെയ്തത്. രണ്ടാം സ്ഥാനത്ത് മസാലദോശയാണ്. ബട്ടര്‍നാന്‍ ആണ് മൂന്നാം സ്ഥാനത്ത്, പനീര്‍ ബട്ടര്‍ ആണ് നാലാം സ്ഥാനത്ത്.

അതായത് ദേശീ ഐറ്റങ്ങളാണ് തങ്ങളുടെ തീന്‍മേശയില്‍ വേണ്ടതെന്ന ഉറച്ച ബോധ്യത്തിലാണ് നഗര ഇന്ത്യയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം വൈകീട്ടുള്ള ചായക്കടി ഓഡറുകളില്‍ സമൂസയും പാവ് ബജിയുമാണ് ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

അറബിക്കടലും ഹിമാലയവും അതിസുന്ദരം, രാത്രി ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഇങ്ങനെ
ഫോണ്‍ തന്നെയൊരു പവര്‍ബാങ്കാകുന്നു; സാംസങ് 18000, 12000 എംഎഎച്ച് ബാറ്ററികൾ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്