മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യക്ക് 109-ാം സ്ഥാനം

Web Desk |  
Published : Mar 28, 2018, 09:46 AM ISTUpdated : Jun 08, 2018, 05:49 PM IST
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യക്ക് 109-ാം സ്ഥാനം

Synopsis

ഫെബ്രുവരിയില്‍ 20.72 എം.ബി.പി.എസ് ആണ് രാജ്യത്തെ ശരാശരി ഫ്കിസഡ് ബ്രോഡ്ബാന്‍ഡ് വേഗത.

ദില്ലി: രാജ്യത്ത് ഇന്റര്‍നെറ്റ് വിപ്ലവം നടക്കുമ്പോഴും മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം നൂറിനും അപ്പുറത്ത് തുടരുന്നു. സ്പീഡ് ടെസ്റ്റിങ് സോഫ്റ്റ്‍വെയറായ ഓക്‍ലയുടെ കണക്കനുസരിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ 109-ാം സ്ഥാനമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യക്കുള്ളത്. എന്നാല്‍ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സ്പീഡില്‍ 67-ാം സ്ഥാനമുണ്ട്. 

ഫെബ്രുവരിയില്‍ 20.72 എം.ബി.പി.എസ് ആണ് രാജ്യത്തെ ശരാശരി ഫ്കിസഡ് ബ്രോഡ്ബാന്‍ഡ് വേഗത. കഴിഞ്ഞ നവംബറില്‍ ഇത് 18.82 എം.ബി ആയിരുന്നു. പുരോഗതിയുണ്ടെങ്കിലും ആഗോള ശരാശരിയായ 42.71നേക്കാള്‍ വളരെ പിന്നിലാണ് ഇപ്പോഴും. ലോക റാങ്കില്‍ 67-ാം സ്ഥാനം. അയല്‍രാജ്യങ്ങളായ ശ്രീലങ്ക 82-ാമതും പാകിസ്ഥാന്‍ 92-ാമതും ബംഗ്ലാദേശ് 115 -ാമതുമാണ്. 118 ആണ് നേപ്പാളിന്റെ സ്ഥാനം.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ 9.01 എം.ബി.പി.എസ് ആണ് ഇന്ത്യയിലെ ശരാശരി വേഗത. നവംബറില്‍ ഇത് 8.80എം.ബി.പി.എസ് ആയിരുന്നു. ആഗോള തലത്തിലെ ശരാശരി വേഗത 22.16 എം.ബി.പി.എസ് ആണ്. 109ആണ് ഇന്ത്യയുടെ റാങ്ക്. ചൈനയ്ക്ക് ഈ രംഗത്ത് 20-ാം സ്ഥാനമുണ്ട്. ശ്രീലങ്ക -76, ബംഗ്ലാദേശ് - 86, നേപ്പാള്‍ - 89, പാകിസ്ഥാന്‍ - 112 എന്നിങ്ങനെയാണ് മറ്റ് അയല്‍ രാജ്യങ്ങളുടെ സ്ഥാനം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

OPPO Find X9 Series – പുത്തൻ ഫ്ലാഗ്ഷിപ് താരോദയം; പ്രൊ ലെവൽ ക്യാമറ, എ.ഐ, വമ്പൻ ബാറ്ററി
സാംസങ് സര്‍പ്രൈസ്; ഗാലക്‌സി എ57 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തും