
ദില്ലി: ഇന്ത്യ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന രംഗത്ത് പ്രധാന ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ എണ്ണം 120 കടന്നതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടാണ് ഇലക്ട്രോണിക് നിര്‍മ്മാണ മേഖല ഇത്ര വിപുലമായ വളര്‍ച്ച കൈവരിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു. ഈ മേഖലയിലെ വിദേശ നിക്ഷേപ വളര്‍ച്ച ഉയര്‍ന്നതാണ്. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്തെ രാജ്യത്തിന്‍റെ സാമ്പദ്ഘടനയെ " ഗുഡ് വിക്കറ്റ്" എന്നാണ് ഇലക്ട്രോണിക്സ്- ഐടി മിനിസ്റ്റര്‍ വിശേഷിപ്പിച്ചത്.
നല്ല സമ്പദ്ഘടനയുടെ ലക്ഷണങ്ങളാണ് ഇലക്ട്രോണിക്സ് ഉല്‍പ്പാദനം വര്‍ദ്ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം അറിയിച്ചു. മൊബൈല്‍ ഫോണ്‍ അടക്കമുളള ഇലക്ട്രോണിക് ഉല്‍പ്പാദന മേഖലയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam