ഡൗണ്‍ലോഡുകളുടെ ചാകര; വാട്‌‌സ്ആപ്പിനെ പിന്നിലാക്കി ഇന്ത്യന്‍ മെസേജിംഗ് ആപ്പ് 'അറട്ടൈ'

Published : Sep 29, 2025, 09:48 AM IST
arattai app

Synopsis

ആപ്പ് സ്റ്റോറില്‍ ‍ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ വാട്‌‌സ്ആപ്പിനെ പിന്നിലാക്കി ഇന്ത്യന്‍ മെസേജിംഗ് ആപ്പ് 'അറട്ടൈ'. എന്താണ് അറട്ടൈ ആപ്പിന്‍റെ പ്രത്യേകതകളെന്നും എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും നോക്കാം. 

ചെന്നൈ: ആപ്പ് സ്റ്റോർ റാങ്കിംഗിൽ പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ 'അറട്ടൈ'. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പിന്നിലാക്കി കുതിക്കുന്നത്. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ അറട്ടൈ ആപ്പില്‍ വാഗ്‌ദാനം ചെയ്യുന്നു. കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് അറട്ടൈയുടെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്.

എന്താണ് അറട്ടൈ ആപ്പ്?

"അറട്ടൈ" എന്ന പേര് തമിഴ് ഭാഷയിൽ നിന്നാണ് വന്നത്. സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് ഈ വാക്കിന്‍റെ അർഥം. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് അറട്ടൈ ആപ്പ് വികസിപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറട്ടൈ ആപ്പിനെ സൗജന്യവും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണെന്ന് വിശേഷിപ്പിച്ചു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ചാറ്റ് ചെയ്യുന്നതിന് ഈ ഇന്ത്യൻ നിർമ്മിത മെസേജിംഗ് ആപ്പ് ഉപയോഗിക്കാന്‍ അദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.

അറട്ടൈ ആപ്പിന്‍റെ സവിശേഷതകൾ

അറട്ടൈ ആപ്പില്‍ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. വോയ്‌സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ അയയ്ക്കാനുള്ള ഓപ്ഷന്‍ ആപ്പ് വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ചാറ്റിൽ നിന്ന് നേരിട്ട് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ ചെയ്യാൻ കഴിയും. അറട്ടൈ വെറും ചാറ്റിംഗ് ആപ്പ് മാത്രമല്ല. ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ഇത് വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഓൺലൈൻ മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും ഹോസ്റ്റുകളെ ചേർക്കാനും ടൈം സോണുകൾ സജ്ജമാക്കാനും കഴിയും. ഡെസ്‌ക്‌ടോപ്പുകളിലും (വിൻഡോസ്, മാക്ഒഎസ്, ലിനക്‌സ്) ആൻഡ്രോയ്‌ഡ് ടിവിയിലും പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും.

സ്വകാര്യതയും സുരക്ഷയും

അറട്ടൈ ആപ്ലിക്കേഷനിലെ വോയ്‌സ്, വീഡിയോ കോളുകൾ പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും, സന്ദേശമയയ്ക്കൽ എൻക്രിപ്ഷൻ ഇതുവരെ പൂർണ്ണമായി പുറത്തിറക്കിയിട്ടില്ല. അതിനാൽ, സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു. ആപ്പിന്‍റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷയും പ്രകടനവും മെച്ചപ്പെടുത്തും.

അറട്ടൈ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌ത് Arattai Messenger (Zoho Corporation) ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്‌ഡ്, iOS പതിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ആക്‌സസ് ചെയ്യാൻ കഴിയും.

അക്കൗണ്ട് ആക്‌ടിവേഷനും കോൺടാക്റ്റുകൾ ഇംപോർട്ടും

ഇൻസ്റ്റാളേഷന് ശേഷം, ഉപയോക്താക്കൾ ഒരു ഒടിപി ഉപയോഗിച്ച് അവരുടെ മൊബൈൽ നമ്പർ പരിശോധിച്ച് ഉറപ്പിക്കണം. തുടർന്ന് ആപ്പ് കോൺടാക്റ്റുകൾ, ക്യാമറ, മൈക്രോഫോൺ എന്നിവയിലേക്ക് ആക്‌സസ് അഭ്യർഥിക്കും. ഒരു പ്രൊഫൈൽ നെയിമും ഫോട്ടോയും ചേർത്തുകൊണ്ട് അക്കൗണ്ട് ആക്‌ടീവാക്കാം. അറട്ടൈ കോൺടാക്റ്റുകൾ ഓട്ടോമാറ്റിക്കായി സിങ്ക് ചെയ്യുന്നു. കൂടാതെ എസ്എംഎസ് വഴി ഉപയോക്താക്കൾ അല്ലാത്തവർക്കും ഇൻവിറ്റേഷനുകൾ അയയ്ക്കാനും കഴിയും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി