ഗൂഗിളില്‍ ജോലി, പ്രായം 22 വയസ്; ഈ ഇന്ത്യക്കാരന്‍റെ ശമ്പളം നിങ്ങളെ അമ്പരിപ്പിക്കും

vishnu kv |  
Published : Jul 12, 2018, 05:36 PM ISTUpdated : Oct 04, 2018, 02:54 PM IST
ഗൂഗിളില്‍ ജോലി, പ്രായം 22 വയസ്; ഈ ഇന്ത്യക്കാരന്‍റെ ശമ്പളം നിങ്ങളെ അമ്പരിപ്പിക്കും

Synopsis

പ്രതിവര്‍ഷം 1.2 കോടി രൂപ ശമ്പളം ലോകതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അന്‍പത് പേരില്‍ ഒരാള്‍ പരീക്ഷയില്‍ പങ്കെടുത്തത് 6000ത്തോളം വിദ്യാര്‍ത്ഥികള്‍

ബംഗളൂരു:  മുംബൈ സ്വദേശിയായ ആദിത്യ പലിവാളിന് പ്രായം വെറും 22 വയസ്. ജോലി ഐറ്റി ഫീല്‍ഡില്‍ ഏവരും സ്വപ്നം കാണുന്ന ഗൂഗുളിലും. ചെറുപ്രായത്തില്‍ ഈ മിടുക്കന്‍ വാങ്ങുന്ന ശമ്പളം എത്രയാണെന്നോ, പ്രതിവര്‍ഷം 1.2 കോടി രൂപ. ബാംഗ്ലൂരു ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ എംടെക് വിദ്യര്‍ത്ഥിയാണ് ആദിത്യ. ​ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് വിഭാഗത്തിലേക്കാണ്  ആദിത്യക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

ഗൂഗിള്‍ സംഘടിപ്പിച്ച പരീക്ഷയില്‍ 6000ത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. എന്നാൽ ഭാഗ്യം തുണച്ചത് ആദിത്യക്കും.  ഇതില്‍ ലോകതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അന്‍പത് പേരില്‍ ഒരാളാണ് ആദിത്യ. ​ഗൂ​ഗിളിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്; ഇവിടെ നിന്നു കൊണ്ട് തന്നെ നിരവധി കാര്യങ്ങൾ പഠിക്കാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കുമെന്നും ആദിത്യ പറഞ്ഞു.തന്റെ വിജയത്തിന് ആദിത്യ നന്ദി പറയുന്നത്അധ്യാപകര്‍ക്കാണ്. അധ്യാപകർ തന്നെ വളരെധികം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പുത്തൻ അറിവുകൾ  ‍രൂപപ്പെടുത്തിയെടുക്കാൻ  പ്രചോദനം നല്‍കിയിരുന്നുവെന്നും ആദിത്യ വ്യക്തമാക്കി.

മുമ്പ്  എസിഎം ഇന്റര്‍നാഷണല്‍ കോളേജ്യേറ്റ് പ്രോഗാമിംഗ് മത്സരത്തിൽ ആദിത്യ അവസാനഘട്ടത്തിലെത്തിയിരുന്നു. കംപ്യൂട്ടര്‍ ലാംഗ്യേജ് കോഡിംഗില്‍ താല്പര്യമുള്ളവർക്കായി നടത്തപ്പെടുന്ന ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണിത്. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നെത്തിയ അന്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ  പിന്തള്ളിയാണ് ആദിത്യ  ഫൈനല്‍ റൗണ്ടില്‍ ഇടംനേടിയത്.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു