പോണ്‍ സൈറ്റ് നിരോധനം: വീഡിയോ കാണാന്‍ വിപിഎന്‍ അടക്കം കുറുക്കുവഴികള്‍, ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

By Web TeamFirst Published Dec 12, 2019, 4:07 PM IST
Highlights

പോണ്‍ ഹബ്, എക്സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ മിറര്‍ യുആര്‍എല്ലുകള്‍  പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ തടഞ്ഞിരുന്നു. 

പോണ്‍ സൈറ്റുകള്‍ നിരോധിനത്തിന് ശേഷം ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി കണക്കുകള്‍. 405 ശതമാനത്തില്‍ നിന്ന് 57 മില്യണിലേക്കാണ് ഈ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നൂറുകണക്കിന് പോണ്‍ സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. 

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളെക്കുറിച്ച് പരിശോധന നടത്തുന്ന ടോപ്‍ടെന്‍ വിപിഎന്‍ എന്ന ലണ്ടനിലുള്ള വെബ്സൈറ്റിന്‍റേതാണ് പഠനം. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. തിരയുന്ന വിവരങ്ങളുടെ ലൊക്കേഷന്‍ മാസ്ക് ചെയ്യാനാണ് വിപിഎന്‍ ഉപ.യോഗിക്കുന്നത്. 

കഴിഞ്ഞ ഒക്ടോബറിലാണ് പോണ്‍ സൈറ്റുകളുടെ നിരോധനം തുടരാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. പോണ്‍ ഹബ്, എക്സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ മിറര്‍ യുആര്‍എല്ലുകള്‍  പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ തടഞ്ഞിരുന്നു. 

2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 66 ശതമാനം വിപിഎന്‍ ഡൗണ്‍ലോഡാണ് ഇന്ത്യയിലുണ്ടായത്. നിരോധനം വന്നതിന് പിന്നാലെ വിപിഎന്നിന് വേണ്ടി തിരച്ചില്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളിലും ഫ്രീയായി ലഭിക്കുന്നവയാണ് ഇന്ത്യക്കാര്‍ നോക്കുന്നത്. 

എന്നാല്‍ ഫ്രീയാണെന്ന് അവകാശപ്പെടുന്ന ഇവയില്‍ മിക്കതും ഉപയോക്താവിന്‍റെ വിവരങ്ങള്‍ വില്‍പനയ്ക്ക് വച്ചാണ് സേവനം നിലനിര്‍ത്താനുള്ള പണം കണ്ടെത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിരോധിക്കാത്ത പോണ്‍ സൈറ്റുകള്‍ തിരയുന്നവരും ഏറെയുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ പകുതിയോളം ആളുകള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ നിരോധിക്കാത്ത വെബ്സൈറ്റുകളിലേക്ക് പോയെന്നും പഠനം വിശദമാക്കുന്നു. 
 

click me!