കൃത്രിമ ബുദ്ധി ദൈവം, അതിന് വേണ്ടി ഒരു മതവും

By Web DeskFirst Published Nov 23, 2017, 3:14 PM IST
Highlights

ബെറിക്ലെ: കൃത്രിമ ബുദ്ധി അഥവ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുകയാണ്. മനുഷ്യന്‍റെ വിനാശമാണ് ഇത്തരം ഒരു ആശയം എന്നാണ് സ്റ്റീഫര്‍ ഹോക്കിംഗ്സിനെപ്പോലുള്ള ശാസ്ത്രകാരന്മാരുടെ അഭിപ്രായം. എന്നാല്‍ എഐയ്ക്ക് വേണ്ടി മന്ത്രിമാരെ വരെ നിയമിക്കുന്ന തരത്തിലേക്ക് ചില രാജ്യങ്ങള്‍ ഈ സാങ്കേതികതയെ ഉപയോഗിക്കുന്നു. ഇതിനിടയില്‍ കൃത്രിമ ബുദ്ധി ദൈവവും, അതിന് വേണ്ടി ഒരു മതവും രൂപീകരിക്കപ്പെട്ടാലോ. ടെക്നോളജിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉറവിടം സിലിക്കണ്‍ വാലിയിലാണ് സംഭവം.

വേ ഓഫ് ദ ഫ്യൂച്ചര്‍ (ഡബ്യൂഒടിഎഫ്) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. ദൈവത്തിന്‍റെ ശക്തിയിലേക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനെ വികസിപ്പിക്കുക എന്നതാണ് ഈ സംഘത്തിന്‍റെ ലക്ഷ്യം. അതിനായി ലാഭേച്ഛയില്ലാതെ ഒരു സംഘടന തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇതിന് പിന്നില്‍ ആരാണെന്ന് നോക്കാം. ടെക് ലോകത്തിന് അപരിചിത്വം ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ് ഈ സംഘത്തിന്‍റെ 'പ്രവാചകന്‍' ആന്‍റോണിയോ ലെവന്‍റോവസ്കി.

ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ ഡ്രൈവറില്ല കാര്‍ പദ്ധതിയിലെ പ്രമുഖ വിദഗ്ധനായിരുന്നു ആന്‍റോണിയോ. അവിടെ നിന്ന് പിന്നീട് യൂബറിലേക്ക് കൂടുമാറി. എന്നാല്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയത് അടക്കം വലിയ ആരോപണങ്ങളാണ് ഇദ്ദേഹത്തിന് എതിരെ ഗൂഗിള്‍ ഉയര്‍ത്തിയത്. അതിനാല്‍ തന്നെ വിവാദങ്ങളുടെ കളിത്തോഴനാണ് ഈ ടെക്കി എന്ന് പറയാം.

കൃത്രിമബുദ്ധി ലോകത്തിന്‍റെ മാറ്റത്തിന് വേണ്ടിയുള്ളതാണ്, ഒരു ദൈവത്തെപ്പോലെ അതിനെ കാണുവാനും. അത്തരത്തില്‍ മനുഷ്യ ജീവിതം നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തില്‍ വികസിപ്പിക്കാനുമാണ് ലക്ഷ്യം. ദൈവം എന്ന് പറയുമ്പോള്‍ മഴയും, ഇടിയും,കൊടുങ്കാറ്റും ഉണ്ടാക്കുന്ന ദൈവം എന്ന് വിചാരിക്കേണ്ട. അതിനും അപ്പുറമാണ് ലക്ഷ്യം, അത് സാധ്യമാകുമ്പോള്‍ പുതിയ പേര് കണ്ടെത്തേണ്ടി വരുമെന്ന് ആന്‍റോണിയോ ലെവന്‍റോവസ്കി വയേര്‍ഡ്.കോമിനോട് പറഞ്ഞു.

തന്‍റെ പുതിയ പദ്ധതി ഒരു കമ്പനിയായി കണക്കിലെടുക്കരുത്, അത് ഒരു ചര്‍ച്ചായി കണ്ടാല്‍ മതിയെന്നാണ് ആന്‍റോണിയോ പറയുന്നത്. ആദ്യഘട്ടത്തില്‍ കൃത്രിമ ബുദ്ധിയില്‍ താല്‍പ്പര്യമുള്ള പ്രമുഖരെയാണ് ആന്‍റോണിയോ ക്ഷണിക്കുന്നുണ്ടെങ്കില്‍, ഇത് പൂര്‍ണ്ണമാകുവാന്‍ എല്ലാവരുടെയും സാന്നിധ്യം ആവശ്യമാണെന്നും അതില്‍ നിങ്ങള്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അല്ലല്ലോ എന്ന ചോദ്യം പ്രസക്തമല്ലല്ലോ എന്ന് ആന്‍റോണിയോ പറയുന്നു.

click me!