നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അടിച്ചുപോയോ, ഡിഎം പ്രവര്‍ത്തിക്കുന്നില്ലേ? ഇതാണ് പ്രശ്‌നം

Published : Mar 11, 2026, 09:54 AM ISTUpdated : Mar 11, 2026, 10:02 AM IST
instagram logo

Synopsis

എന്താണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ നേരിടുന്ന സാങ്കേതികപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മാതൃ കമ്പനിയായ മെറ്റ വ്യക്തമാക്കിയിട്ടില്ല

തിരുവനന്തപുരം: നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറച്ച് സമയമായി മെസേജുകള്‍ (ഡിഎം) അയക്കാന്‍ കഴിയുന്നില്ലേ? സമാന പ്രശ്‌നം ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് പേരാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8 മണിയോടെയാണ് ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ പല സാങ്കേതികപ്രശ്‌നങ്ങളും നേരിട്ട് തുടങ്ങിയത്. ഇന്‍സ്റ്റയില്‍ മെസേജുകള്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് വെബ്‌സൈറ്റ് ഔട്ടേജ് ട്രാക്കറായ ഡൗണ്‍ഡിറ്റക്റ്ററില്‍ ആയിരക്കണക്കിന് പേര്‍ റിപ്പോര്‍ട്ട് ചെയ്‌തു. യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ സാങ്കേതിക പ്രശ്‌നം ഉപയോക്താക്കള്‍ നേരിടുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഡിഎം പ്രവര്‍ത്തിക്കുന്നില്ല എന്നതിന് പുറമെ ആപ്പും വെബ്‌സൈറ്റും ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ഫീഡ് അപ്‌ഡേറ്റ് ആവുന്നില്ലെന്നും യൂസര്‍മാര്‍ പരാതിപ്പെടുന്നു. 

ഇന്‍സ്റ്റഗ്രാമിന് സംഭവിച്ചത് എന്ത്? 

എന്താണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ നേരിടുന്ന സാങ്കേതികപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മാതൃ കമ്പനിയായ മെറ്റ വ്യക്തമാക്കിയിട്ടില്ല. പ്രശ്‌നം പരിഹരിച്ചോ എന്ന കാര്യത്തിലും മെറ്റ വിശദീകരണമൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇന്‍സ്റ്റഗ്രാമിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും യൂസര്‍മാര്‍ പരാതികളും സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ഡൗണ്‍ ആണോ? എന്ന് ചോദിച്ചുള്ള അനേകം എക്‌സ് പോസ്റ്റുകള്‍ കാണാം.

ഇന്‍സ്റ്റഗ്രാമില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി 10,000-ത്തില്‍ അധികം പേരാണ് യുഎസില്‍ മാത്രം പരാതിപ്പെട്ടിരിക്കുന്നത്. ലോസ് ആഞ്ചെലെസ്, ഷിക്കാഗൊ, ഫീനിക്‌സ്, വാഷിംഗ്‌ടണ്‍, ന്യൂയോര്‍ക്ക് എന്നീ പ്രധാന നഗരങ്ങളിലെ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ സാങ്കേതികപ്രശ്‌നങ്ങള്‍ നേരിടുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഡൗണ്‍ഡിറ്റക്‌റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരാതികള്‍ താരതമ്യേന കുറവാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ഇരുട്ടടി; ഫോണുകളുടെ വില കൂട്ടി ഓപ്പോ, വണ്‍പ്ലസ്
ലോകം കാത്തിരുന്ന വാര്‍ത്തയെത്തി; 2032-ല്‍ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിക്കില്ലെന്ന് ഉറപ്പിച്ച് നാസ