
ലോകത്ത് ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള ഏറ്റവും ജനപ്രിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ, വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം ഇന്‍സ്റ്റഗ്രാം രംഗത്ത് എത്തിക്കുന്നു. നിലവില്‍ ഇന്‍സ്റ്റാഗ്രാം പരസ്പരം ടെക്സ്റ്റ് മെസേജ് അയക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. നിലവില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.
ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാൻ പോകുന്നത്. നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമിന്‍റെ പ്രധാന എതിരാളികള്‍ സ്നാപ് ചാറ്റ് ഈ സൗകര്യം നല്‍കുന്നുണ്ട്. ഈ വഴിക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്‍റെയും പോക്ക്.
ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വാബീറ്റാ ഇന്‍ഫോയാണ്. വീഡിയോ ചാറ്റ് ചെയ്യണമെങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാമിലെ ഡയറക്റ്റ് ചാറ്റ് സംവിധാനം വഴി ചാറ്റിങ് ആരംഭിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ ചാറ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഐക്കണ്‍ ഇന്‍സ്റ്റാഗ്രാം ഡയറക്ട് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായാണ് ഉണ്ടാവുക.
ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. ഇന്‍സ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ ഫേസ്ബുക്കിൽ വീഡിയോ ചാറ്റ് സംവിധാനം ഉണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam