ഇന്ത്യയില്‍ മൊബൈല്‍ കവറേജ് ഇല്ലാത്ത 55,000 ഗ്രാമങ്ങള്‍

By Web DeskFirst Published Aug 6, 2016, 7:46 AM IST
Highlights

ദില്ലി: മൊബൈല്‍ കവറേജ് ഇല്ലാത്ത 55,000 ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ വിനിമയ സഹമന്ത്രി മനോജ് സിന്‍ഹയാണ് ഇത് സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തിയത്. കേരളം, കര്‍ണാടക, പുതച്ചേരി എന്നിവിടങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും മാത്രമാണ് മൊബൈല്‍ സേവനം ലഭ്യമാകുന്നുണ്ട്. 

55,000 ഗ്രാമങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ എത്താത്തത്. ഒഡീഷയിലാണ് മൊബൈല്‍ കവറേജ് എത്താത്ത ഗ്രാമങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. 2011 ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഇവിടങ്ങളില്‍ പബ്ലിക് ടെലിഫോണുകള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. 

ഒഡീഷയില്‍ 10,398 ഗ്രാമങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ല. ജാര്‍ഖണ്ഡില്‍ 5949 ഗ്രാമങ്ങളിലും മധ്യപ്രദേശില്‍ 5926 ഗ്രാമങ്ങളിലും ചത്തീസ്ഗഡില്‍ 4041 ഗ്രാമങ്ങളിലും ആന്ധ്രാപ്രദേശില്‍ 3812 ഗ്രാമങ്ങളിലും മൊബൈല്‍ കവറേജ് എത്തിയിട്ടില്ല. 

click me!