
ആപ്പിളിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പായ ഐഒഎസ് 11 എത്തി. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഐഓഎസ് 11 ഔദ്യോഗികമായി പുറത്തിറങ്ങിയത്. എല്ലാ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് ഉപയോക്താക്കള്‍ക്കും ഐഓഎസിന്‍റെ പുതിയ പതിപ്പ് ലഭ്യമാകും. ഐഫോണ്‍ പത്ത്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, 6എസ്, 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 5എസ് തുടങ്ങിയ പതിപ്പുകളിലും ഐഒഎസ് 11 ലഭിക്കും.
ആപ്പിള്‍ കഴിഞ്ഞ ജൂണില്‍ തന്നെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രിവ്യൂ ലഭ്യമാക്കിയിരുന്നു. ആപ്പിളിന്‍റെ പുതിയ ഐഒഎസില്‍ പറയാവുന്ന ചില പ്രത്യേകതകള്‍ ഇവയാണ്.
പുതിയ രീതിയിലുള്ള കണ്‍ട്രോള്‍ സെന്‍റര്‍ - മുന്‍പ് മൂന്ന് സ്വെയ്പിംഗ് പാനല്‍ ആയിരുന്നെങ്കില്‍ ഇത്തവണ വിവിധ തരത്തില്‍ കസ്റ്റമറൈസ് ചെയ്യാന്‍ പറ്റുന്ന കണ്‍ട്രോള്‍ സെന്‍ററാണ്
നോട്ടിഫിക്കേഷന്‍ വരുന്ന രീതിയിലെ മാറ്റം
ഫയലുകള്‍ തിരയുന്നത് കൂടുതല്‍ ലളിതമാക്കുന്നു
ഐപാഡില്‍ ഒരേ സമയം പലജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ലളിതമായ വഴി
സിരിയുടെ സേവനങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam