
ആപ്പിള്‍ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്. ഫാദേര്‍സ് ഡേ പ്രമാണിച്ച് ഫ്ലിപ്പ്കാര്‍ട്ടില്‍ ജൂണ്‍ 8 മുതല്‍ 10വരെയാണ് ഓഫര്‍. കൃത്യമായ വില നേരത്തെ പ്രഖ്യാപിക്കാതെ ഈ ദിവസങ്ങളില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 30,000ത്തിന് താഴെയായിരിക്കും വില എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച പിതാവിന് സമ്മാനിക്കാന്‍ എന്ന തലക്കെട്ടോടെയാണ് ഈ ഓഫറിന്‍റെ പരസ്യം ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയിരിക്കുന്നത്. 2_,999 എന്ന വിലയാണ് ഫ്ലിപ്പ്കാര്‍ട്ട് പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ 36,000 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍ 6 വില്‍ക്കുന്നത്. 16 ജിബി പതിപ്പാണ് ഈ വിലയ്ക്ക് ലഭിക്കുക. 4.7 ഇഞ്ചാണ് ഐഫോണ്‍ 6ന്‍റെ സ്ക്രീന്‍ വലിപ്പം റെസല്യൂഷന്‍ 750x1334 പിക്സലാണ്. 8എംപിയാണ് ഫോണിന്‍റെ പ്രധാന ക്യാമറ, മുന്‍പിലെ ക്യാമറ 1.2എംപിയാണ്. എ8 ആപ്പിള്‍ പ്രസസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam