
ദില്ലി: ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപയാണ് ഈ രണ്ട് മോഡലുകള്‍ക്കും കുറച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്.
പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോണ്‍ 6എസ് 128 ജി.ബിയുടെ വില ഇനി 60000 രൂപയായിരിക്കും. 92,000 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6പ്ലസ് 128 ജി.ബിയുടെ വില ഇനി 70,000 രൂപയും.
നാലിഞ്ച് മോഡലായ ഐഫോണ്‍ എസ്ഇയുടെ വിലയിലും വന്‍കുറവ് വരുത്തിയിട്ടുണ്ട്. എസ്ഇയുടെ വില 49000ത്തില്‍ നിന്ന് 44000 ആയാണ് കുറച്ചിരിക്കുന്നത്. അതേസമയം 16 ജിബി മോഡലിന്റെ വില 39000 തന്നെയായിരിക്കും.
ഐഫോണ്‍ 7 മോഡലുകള്‍ അടുത്തമാസം ഇന്ത്യന്‍ വിപണിയിലേക്ക് എത്താനിരിക്കെയാണ് വില വെട്ടിക്കുറയ്ക്കുന്നതായുള്ള ആപ്പിളിന്റെ പ്രഖ്യാപനം. ഐഫോണ്‍-7, 32 ജിബി മോഡലിന് 60,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam