
എന്നാല്‍ നെടുനീളന്‍ ലേഖനങ്ങളൊന്നും ഇനിയും ട്വിറ്ററില്‍ എഴുതി വിടാന്‍ പറ്റില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ചിത്രങ്ങള്‍, ജിഫ് ഇമേജുകള്‍, വീഡിയോകള്‍, ഓണ്‍ലൈന്‍ പോളുകള്‍ തുടങ്ങിയവയെല്ലാം ട്വീറ്റിനൊപ്പം അറ്റാച്ച് ചെയ്യുമ്പോള്‍ അവയും ഏതാനും അക്ഷരങ്ങളായാണ് ട്വിറ്റര്‍ കണക്കാക്കുന്നത്. എന്നാല്‍ അടുത്തയാഴ്ച മുതല്‍ ഈ പറഞ്ഞ വിഭാഗങ്ങളെയൊന്നും അക്ഷര പരിധിയില്‍ ഉള്‍പ്പെടുത്തില്ല. ട്വീറ്റുകളിലെ സന്ദേശങ്ങളില്‍ ഉള്‍പ്പെട്ട അക്ഷരങ്ങള്‍ പഴയത് പോലെ 140 തന്നെയായി തുടരും. അതായത്, ഏറിയാല്‍ പത്തോ ഇരുപതോ അക്ഷരങ്ങള്‍ കൂടി അധികം ഉപയോഗിക്കാനാവും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam