
7777 രൂപയ്ക്ക് ഐഫോണ്‍ സ്വന്തമാക്കാന്‍ അവസരം. എയര്‍ട്ടെല്ലിന്റെ പുതിയ ഓണ്‍ലൈന്‍ സ്‌റ്റോറാണ് ഐഫോണ്‍-7 ഇന്‍സ്റ്റാള്‍മെന്റ് നിരക്കില്‍ നല്‍കുന്നത്.
7777 രൂപ ഡൗണ്‍പേമെന്റ് അടച്ച് ഐഫോണ്‍-7 32 ജി.ബി മോഡല്‍ സ്വന്തമാക്കാം. ബാക്കി തുക 24 മാസത്തെ ഇന്‍സ്റ്റാള്‍മെന്റായി നല്‍കിയാല്‍ മതി. 2499 രൂപയാണ് ഇന്‍സ്റ്റാള്‍മെന്റ് തുക. ഐഫോണിനൊപ്പം ഓരോ മാസവും 30 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്.റ്റി.ഡി., നാഷണല്‍ റോമിങ് ഓഫറും ഉള്ള സിം കാര്‍ഡും ലഭിക്കും.
ഫോണിനുണ്ടാകുന്ന കേടുപാടുകള്‍ക്കും എയര്‍ട്ടെല്‍ പാക്കേജില്‍ ഗ്യാരണ്ടി നല്‍കുന്നുണ്ട്. നിലവില്‍ 21 നഗരങ്ങളിലാണ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത് വൈകാതെ ഇത് എല്ലായിടത്തേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ നഗരങ്ങളാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ചെക്ക് ചെയ്യാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam