
ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുര്‍ജ് ഖലീഫയില്‍ നിന്നും പുതിയ ഐഫോണ്‍ 7 പ്ലസ് താഴേക്ക് ഇട്ടാല്‍ എന്ത് സംഭവിക്കും. ടെക് വ്ലോഗറായ ടെക്‌സാറാക്‌സ് ഒടുവില്‍ ഈ പരീക്ഷണം നടത്തി. നേരത്തെ ഐഫോണ്‍ 7 ല്‍ ചുറ്റികകൊണ്ട് അടിച്ച് പരീക്ഷണം നടത്തിയ വ്ലോഗറാണ് ഇദ്ദേഹം.
ബുര്‍ജ്ഖലീഫയുടെ 148 മത്തെ നിലയില്‍ കയറുകയും അവിടെ നിന്നും ഫോണ്‍ വലിച്ചെറിയുകയും ചെയ്തു ടെക്‌സാറാക്‌സ്. ഫോണ്‍ പിന്നീട് കണ്ടെത്താന്‍ ഐഫോണിലെ ഫൈന്‍ഡ് മൈ ഐഫോണ്‍ ഫംഗ്ഷന്‍ ഓണ്‍ ചെയ്തായിരുന്നു ഇയാള്‍ ഫോണ്‍ വലിച്ചെറിഞ്ഞതെങ്കിലും ഫോണ്‍ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല. ഇതിന്‍റെ വീഡിയോ കാണാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam