
ന്യൂയോര്‍ക്ക്: അവസാനമായി പുറത്തിറങ്ങിയ ഐഫോണ്‍ 7നില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നൊരു പ്രത്യേകതയുണ്ടായിരുന്നെങ്കില്‍ വരുന്ന ഐഫോണ്‍ 8ല്‍ വയര്‍ലെസ് ചാര്‍ജ്ജിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ടെക് ലോകത്തെ പ്രവചനം. നിലവിലുള്ള ഫോണില്‍ ഒഎല്‍ഇഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുണ്ട്. ഇത് പ്രകാരം മികച്ച ദൃശ്യങ്ങളാണ് ഫോണിലൂടെ കാണുവാന്‍ സാധിക്കുന്നത്. പുതുതായി ഇറങ്ങുന്ന ഫോണില്‍ ഗ്ലാസ് കെയ്‌സും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം പകുതിയോടെ തന്നെ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എല്ലാ വര്‍ഷവും പുതിയ ഫോണുകള്‍ കമ്പനി പുറത്തിറക്കാറുണ്ട്. സ്റ്റീവ് ജോബ്‌സിന്റെ മരണശേഷം കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ആപ്പിളിന്റെ ഉത്പന്നങ്ങളില്‍ ഉണ്ടായിരുന്നില്ല. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ മറ്റ് പ്രത്യേകതകള്‍ ഒന്നും ഇതിനുണ്ടാവില്ലെന്നാണ് കരുതുന്നത്. ഒഎല്‍ഇഡി ഡിസ്‌പ്ലേക്ക് പുറമെ 3ഡി ടച്ച് സെന്‍സറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 50 ശതമാനത്തോളം മികച്ച പ്രവര്‍ത്തനമാകും നടത്തുക എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ ഇഷ്ടം അനുസരിച്ചാണ് ഇത് ചെയ്യുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ഒഎല്‍ഇഡിയില്‍ മികച്ച ടച്ച് സൗകര്യം പ്രതീക്ഷിക്കുന്നതായി ആരാധകര്‍ പറയുന്നു. എന്നാല്‍ ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ ഇതില്‍ എന്താണുള്ളതെന്ന് വ്യക്തമാകു.
ചിത്രം - ഐഫോണ്‍7
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam