ഐഫോണ്‍ 7 അമേരിക്കയില്‍നിന്ന് വിലക്കുറവില്‍ വാങ്ങാം!

By Web DeskFirst Published Oct 16, 2016, 2:10 PM IST
Highlights

ഇന്ത്യയിലെ വിലയെ അപേക്ഷിച്ച് നല്ല വ്യത്യാസമാണ് ഐഫോണ്‍ 7ന് അമേരിക്കയിലുള്ളത്. അടുത്തിടെയാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയുടെ സിം ഫ്രീ പതിപ്പുകള്‍ അമേരിക്കയില്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്. എ ടി ആന്‍ഡ് ടി, സ്‌പ്രിന്‍റ്, വെരിസോണ്‍, ടി-മൊബൈല്‍ എന്നീ ഓണ്‍ലൈന്‍ റീട്ടെയിലര്‍ വഴി ആപ്പിള്‍ ഫോണ്‍ വാങ്ങാനാകും. ഡെലിവറി അഡ്രസ് നല്‍കുമ്പോള്‍ അമേരിക്കയിലുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ അഡ്രസ് നല്‍കിയാല്‍ മതി. സിഡിഎംഎ, ജിഎസ്എം നെറ്റ്‌വര്‍ക്കുകള്‍ പിന്തുണയ്‌ക്കുമെന്നതിനാല്‍ സിം ഫ്രീ പതിപ്പ് വാങ്ങിയാലും നിങ്ങളുടെ സ്വന്തം മൊബൈല്‍ നമ്പര്‍ തന്നെ ഈ ഐഫോണിലും ഉപയോഗിക്കാനാകും. എന്നാല്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് വേരിയന്‍റുകളിലെ ഏറ്റവും ജനപ്രിയ കളറായ ജെറ്റ് ബ്ലാക്ക് പതിപ്പ് ലഭിക്കാന്‍ 6-8 ആഴ്‌ചകള്‍ കാത്തിരിക്കേണ്ടി വരും.

ഇനി ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് ഫോണുകളുടെ ഇന്ത്യയിലെയും അമേരിക്കയിലെയും വില വ്യത്യാസം നോക്കാം...

ഐഫോണ്‍ 7

അമേരിക്കയില്‍
$649: 32GB: 43,000 Rupees
$749: 128GB: 50,000 Rupees
$849: 256GB: 56,000 Rupees

ഇന്ത്യയില്‍(ഫ്ലിപ്കാര്‍ട്ട്)
32GB: Rs 60,000
128GB: Rs 70,000
256GB: Rs 80,000

ഐഫോണ്‍ 7 പ്ലസ്

അമേരിക്കയില്‍
$769: 32GB: 51,000 Rupees
$869: 128GB: 58,000 Rupees
$969: 256GB: 64,000 Rupees

ഇന്ത്യയില്‍(ഫ്ലിപ്കാര്‍ട്ട്)
32GB: Rs 72,000
128GB: Rs 82,000
256GB: Rs 92,000

click me!