
ഐഫോണ്‍ 7 പ്ലസിന്‍റെ ഇരട്ട ലൈന്‍സുള്ള ക്യാമറായാണ് ടെക് ലോകത്തെ ചൂടുള്ള ചര്‍ച്ച വിഷയം. നേരത്തെ തന്നെ ഇരട്ടലെന്‍സ് ക്യാമറയുടെ കാര്യം പുറത്തായെങ്കിലും, കമ്പനി ആപ്പിള്‍ ആയതുകൊണ്ട് ഐഫോണ്‍ ആരാധകര്‍ കമ്പനിയുടെ പ്രഖ്യാപനത്തിനായി കാത്തിരുന്നു.
ഐഫോണിന്‍റെ പുതിയ ക്യാമറയുടെ പ്രത്യേകതകള്‍
ഐഫോണിന്‍റെ ക്യാമറയ്ക്ക് ചെറിയോരു ഒപ്ടിക്കല്‍ സൂം കൈവന്നിരിക്കുകയാണ് പുതിയ മാറ്റത്തിലൂടെ
ഒരു ക്യാമറയ്ക്ക് 28mm ലെന്‍സാണ് ഉള്ളതെങ്കില്‍ രണ്ടാമത്തെ ക്യാമറയ്ക്ക് 56mm (2x) ലെന്‍സാണ് പിടിപ്പിച്ചിട്ടുള്ളത്. കൂടാതെ 10x ഡിജിറ്റല്‍ സൂമും ഉണ്ട്. ഈ രണ്ടു ഫോക്കല്‍ ദൂരത്തിലും പടം പിടിക്കാം. അതായത് ഫോണില്‍ തന്നെ പടങ്ങളെ കൂട്ടിച്ചേർക്കാം.
എഫ് 1.8 അപേർച്ചറുള്ള രണ്ടു ക്യാമറകള്‍ക്കും ഒരേസമയം സീനിന്‍റെ വെവ്വേറെ ഭാഗങ്ങളില്‍ ഫോക്കസു ചെയ്യാനാകും. ഇത് ഫൊട്ടോ എടുത്ത ശേഷം ലൈട്രോ ക്യാമറ ചെയ്യുന്നതു പോലെ ഫോക്കസ് മാറ്റാനും അനുവദിക്കും. എടുക്കുന്ന ഓരോ ഫൊട്ടോയും 6MPയോ അതില്‍ കൂടുതലൊ സ്‌പെയ്‌സ് ആവശ്യപ്പെടും. പിന്നീടു വരുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഡെപ്ത് ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാനും സാധിക്കുമെന്ന് ആപ്പിള്‍ പറഞ്ഞു.
56എംഎം ലെന്‍സ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഇതുവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ട എഫക്ട് ഇതിനുണ്ടെന്നു പറയാം.
ക്യാമറയുടെ ഫ്‌ളാഷിനും മുന്‍ മോഡലിനെക്കാള്‍ ഇരട്ടി ശക്തിയുണ്ട്. നാല് എല്‍ഇഡികളാണ് ഫ്‌ളാഷിലുള്ളത്. കൃത്രിമ പ്രകാശത്തിലും പ്രകാശം മിന്നിത്തെളിയുന്നിടത്തും ഫോട്ടോ എടുക്കുമ്പോള്‍ സാധാരണ ക്യാമറകളില്‍ ആശാസ്യമല്ലാത്ത എഫക്ടുകള്‍ കയറി വരാം. എന്നാല്‍, ക്യാനോണിന്റെ ചില മുന്തിയ ഡിഎസ്എല്‍ആര്‍ ക്യാമറകളെ പോലെ പുതിയ ഐഫോണ്‍ ക്യാമറകള്‍ക്കും, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനാകും. ഈ ശേഷി ഐഫോണ്‍ 7ന്‍റെ ഒരു ക്യാമറയ്ക്കുണ്ട്.
രണ്ടു ഫോണുകളിലെയും ഇമേജ് പ്രോസസറുകള്‍ക്ക് തൊട്ടു പിന്നിലെ മോഡലുകളെ അപേക്ഷിച്ച് ഇരട്ടി ശേഷിയുണ്ട്. ഇവ 30 ശതമാനം കൂടുതല്‍ എനര്‍ജി എഫിഷ്യന്റും 60 ശതമാനം വേഗത ഏറിയതുമാണ്. ക്യാമറകള്‍ക്ക് ഇമേജ് സ്റ്റബിലൈസേഷനുമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam