
സാധാരണഗതിയില്‍ ഐഫോണ്‍ 7 ഇറങ്ങിയ സ്ഥിതിക്ക് അതിന്‍റെ പരിഷ്കരിച്ച പതിപ്പ് ഐഫോണ്‍ 7എസ് ആയിരിക്കും ആപ്പിള്‍ ഇറക്കുക എന്നാണ് കരുതപ്പെട്ടതെങ്കിലും, 2017 ആപ്പിള്‍ ഐഫോണിന്‍റെ 10-മത് വാര്‍ഷികം ആയതിനാല്‍ ആപ്പിള്‍ ഐഫോണ്‍ 8 ഇറക്കും എന്നാണ് സൂചന.
വന്‍മാറ്റങ്ങളാണ് ആപ്പിള്‍ ഐഫോണ്‍ 8 ല്‍ പ്രതീക്ഷിക്കാവുന്നത് എന്നാണ് ആപ്പിളിന്‍റെ ഉന്നതങ്ങളെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് ടെക് പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ പുറത്തുവിടുന്ന പ്രത്യേകതകള്‍ എന്തെല്ലാം എന്ന് നോക്കാം.
വയര്‍ലെസ് ചാര്‍ജിംഗ്
വയര്‍ലെസ് ചാര്‍ജിംഗ് എന്ന സംവിധാനത്തിന്‍റെ പേറ്റന്‍റ് കയ്യിലുള്ള ആപ്പിള്‍ അത് ഉപയോഗിക്കാനുള്ള സാധ്യതയാണ് ആപ്പിള്‍ അനലിസ്റ്റ് മിങ് ചീ ക്യൂ പങ്കുവയ്ക്കുന്നത്.
കര്‍വ്ഡ് ഒഎല്‍ഇഡി ഡിസ്പ്ലേ
സാംസങ്ങ്, എല്‍ജി എന്നിവ ഇപ്പോള്‍ തന്നെ ഉപയോഗപ്പെടുത്തുന്ന വളഞ്ഞ സ്ക്രീന്‍ എങ്ങനെ ആപ്പിള്‍ അവതരിപ്പിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
നോ ഹോം ബട്ടണ്‍
ആപ്പിള്‍ ഐഫോണ്‍ 7നിലും, ഐഫോണ്‍ 7 പ്ലസിലും ഇപ്പോള്‍ തന്നെ ഹോംബട്ടണ്‍ കപ്പാറ്റീവ് ടച്ച് പാനലില്‍ ക്ലിക്കബിള്‍ ആയിട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിഷ്കരിച്ച് ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ബട്ടണ്‍ ആപ്പിള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്.
iPhone 8 will have curved display and wireless charging
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam