
സിലിക്കണ്‍വാലി: ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ ചലനം ഉണ്ടാക്കിയില്ലെന്ന് വിദഗ്ധര്‍ പറയുന്ന ഫോണ്‍ ആണ് ഐഫോണ്‍ X. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിപണിയിലെ കണക്കുകളില്‍ എന്നാല്‍ ഐഫോണ്‍X നേട്ടം ഉണ്ടാക്കുന്നു എന്നാണ് വിവരം. ഐഫോണിന്‍റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ ഇറക്കിയ ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍ X.
നേരത്തെ പ്രതീക്ഷിച്ചതില്‍ നിന്നും 14 ദശലക്ഷം എണ്ണം ഐഫോണ്‍ X കുറച്ചാണ് ആപ്പിള്‍ ഇറക്കുന്നത് എന്നാണ് അടുത്തുകേട്ട വാര്‍ത്ത. പക്ഷെ ഇറങ്ങി മൂന്നു മാസത്തിനുള്ളില്‍ ഐഫോണ്‍X മോഡലുകള്‍ക്ക് കിട്ടിയ ലാഭം കണക്കാക്കിയാല്‍ 35 ശതമാനമാണ് വിപണി വിഹിതം എന്നാണ് കണക്ക്. ആപ്പിളിന്‍റെ മുന്‍കാല അനുഭവങ്ങള്‍ വച്ച് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ലെന്ന് ടെക് ലോകത്തിന് അഭിപ്രായമുണ്ടെങ്കിലും വിപണിയിലെ ലീഡേര്‍സ് തന്നെയായി നില്‍ക്കുകയാണ് ഐഫോണ്‍ എന്ന് വ്യക്തം. പറയാമെങ്കിലും ലാഭക്കണക്കില്‍ കമ്പനിയെ ആര്‍ക്കും തോല്‍പ്പിക്കാനായിട്ടില്ല.
കൗണ്ടർ പോയിന്റ് റിസേര്‍ച്ച് പുറത്തു വിട്ട കണക്കുകളാണ് ആപ്പിളും അവരുടെ എതിരാളികളും തമ്മിലുള്ള മത്സരവും, അതില്‍ ആപ്പിള്‍ നേടുന്ന മേധാവിത്വവും വ്യക്തമാക്കുന്നത്.കഴിഞ്ഞവര്‍ഷം ചരിത്രത്തില്‍ ആദ്യമായി സ്മാര്‍ട് ഫോണ്‍ വിപണി ഒരു ശതമാനം ഇടിഞ്ഞു. അപ്പോഴും ആപ്പിള്‍ ഒരു ശതമാനം വളര്‍ച്ചയാണു കാണിച്ചത്.
വിപണിയില്‍ ഏറ്റവും ലാഭം കൊയ്ത 10 സ്മാര്‍ട്ട് ഫോണുകളാണ് പട്ടികയില്‍ ഉള്ളത്, ഇതില്‍ രസകരമായ കാര്യം രണ്ടേ രണ്ടു സാംസങ് മോഡലുകള്‍ മാത്രമാണ് അറുനൂറോളം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതക്കളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തിയിട്ടുള്ളൂ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam