ആപ്പിള്‍ ഐഫോണ്‍ X വന്‍ വിലക്കുറവില്‍

Published : Oct 12, 2018, 01:59 PM IST
ആപ്പിള്‍ ഐഫോണ്‍ X വന്‍ വിലക്കുറവില്‍

Synopsis

ഐഫോണ്‍ X 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വിപണി വില 95,000 രൂപയാണ്. ഇതിന് ഫ്ലാറ്റ് ഡിസ്ക്കൗണ്ട് 6,032 രൂപ ലഭിക്കും. ഇതിന് ഒപ്പം MOBFESTIVE22K എന്ന പേടിഎം പ്രമോഷന്‍ കോഡ് ഉപയോഗിച്ചാല്‍ 22,000 രൂപ ക്യാഷ് ബാക്ക് ലഭിക്കും.  

ആപ്പിള്‍ ഐഫോണ്‍ X വന്‍ വിലക്കുറവില്‍ വാങ്ങാം. പേടിഎം മാള്‍ മാഹാക്യാഷ് ബാക്ക് ഓഫര്‍ പ്രകാരമാണിത്.  ഐഫോണ്‍ X 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വിപണി വില 95,000 രൂപയാണ്. ഇതിന് ഫ്ലാറ്റ് ഡിസ്ക്കൗണ്ട് 6,032 രൂപ ലഭിക്കും. ഇതിന് ഒപ്പം MOBFESTIVE22K എന്ന പേടിഎം പ്രമോഷന്‍ കോഡ് ഉപയോഗിച്ചാല്‍ 22,000 രൂപ ക്യാഷ് ബാക്ക് ലഭിക്കും.

ഇതോടെ ഫോണിന്‍റെ വില 67,358 ആകും. ഇതിന് ഒപ്പം തന്നെ 2,500 രൂപ ഐസിഐസിഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ ലഭിക്കും. ഇതോടെ വില 64,858 ആകും. ഏതാണ്ട് 30,532 രൂപയുടെ കുറവ്. 22,000 രൂപ ക്യാഷ് ബാക്ക് പേടിഎം വാലറ്റിലേക്ക് 24 മണിക്കൂറിനുള്ളില്‍ ചേര്‍ക്കപ്പെടും. ഇതേ ഓഫറുകള്‍ ഐഫോണ്‍ Xന്‍റെ 1,08,930 വിലയുള്ള പതിപ്പിനും ലഭിക്കും.

5.8 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനോടെയുള്ള സ്മാര്‍ട്ട്ഫോണ്‍ ആണ് ഐഫോണ്‍ X. 2436 x 1125പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഫേസ്ഐഡി ആദ്യമായി ആപ്പിള്‍ അവതരിപ്പിച്ചത് ഈ ഫോണിലാണ്.  12എംപി ഇരട്ട ക്യാമറ പിന്നിലും, 7 എംപി മുന്നിലുമാണ് ഈ ഫോണിന്‍റെ ക്യാമറ. ഒരു വര്‍ഷത്തെ വാറന്‍റിയും ലഭിക്കും.

PREV
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര