ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിജയികരമായി വിക്ഷേപിച്ചു

Web Desk |  
Published : Apr 12, 2018, 09:30 AM ISTUpdated : Jun 08, 2018, 05:42 PM IST
ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിജയികരമായി വിക്ഷേപിച്ചു

Synopsis

ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് വണ്‍-ഐ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനത്തിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നടത്തിയ വിക്ഷേപണം വിജയികരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. 

ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് വണ്‍-ഐ. തദ്ദേശീയമായി വികസിപ്പിക്കുന്ന ഗതി നിര്‍ണ്ണയ സംവിധാനമായ 'നാവികിന്റെ' ഭാഗമായാണ് ഈ ഉപഗ്രഹങ്ങള്‍. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പി.എസ്.എല്‍.വി എക്സ് എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. 36 മണിക്കൂറിനൊടുവില്‍ രാവിലെ 4.04ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 19 മിനിറ്റും 20 സെക്കന്റുകളും കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-എച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പകരമായാണ് വണ്‍-ഐ വിക്ഷേപിച്ചത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍