
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് മറ്റൊരു യന്ത്രക്കൈ കൂടി വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. തിരുവനന്തപുരം വിഎസ്എസ്‍സി നിർമ്മിച്ച ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്. ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും.
സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽ വച്ചായിരുന്നു ഈ റോബോട്ടിന്റെ പരീക്ഷണവും. തിരുവനന്തപുരം ഐഐഎസ്‍യു നിർമ്മിച്ച നടക്കും റോബോട്ടിന്റെ പരീക്ഷണവും ഇതിൽ വച്ചായിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം