നൂറാം ഉപഗ്രഹ വിക്ഷേപണം വിജയമാക്കി ഇന്ത്യ; വിമര്‍ശിച്ച് പാകിസ്ഥാന്‍

By Web DeskFirst Published Jan 12, 2018, 7:06 PM IST
Highlights

ദില്ലി: ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാകിസ്ഥാന്‍. സൈനിക ആവശ്യങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്ന് പാകിസ്ഥാന്‍ വിമര്‍ശിച്ചു. ഭൗമനിരീക്ഷണ ഉപഗ്രങ്ങളടക്കം എല്ലാ ബഹിരാകാശ സംവിധാനങ്ങളും സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. പ്രാദേശിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന വിധം ഇവയൊന്നും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രസ്താവിച്ചു. 

എല്ലാ രാജ്യങ്ങളും ബഹിരാകാശ സംവിധാനങ്ങള്‍ ഏറ്റവും സമാധാനപരമായി ഉപയോഗിക്കേണ്ടതാണെന്നും പാകിസ്ഥാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നൂറാമത് ഉപഗ്രഹ വിക്ഷേപണമാണ് ഇന്ന് നടന്നത്. പിഎസ്എല്‍വി സി40 വിക്ഷേപണ വാഹനത്തിലാണ് കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി40 വിക്ഷേപിച്ചു.

click me!